ദാവുഡി എന്ന ഹിറ്റ് ഗാനത്തിന് ഗംഭീര നൃത്തച്ചുവടുകളുമായ് ബാലൻ അഭിനന്ദനവുമായി തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആർ
ദേവര എന്ന ചിത്രത്തിലെ ദാവൂഡി എന്ന ഹിറ്റ് ഗാനത്തിന്റെ നൃത്തച്ചുവടുകൾ അതിഗംഭീരമായി തകർത്താടുന്ന ഒരു ബാലന്റെ വീഡിയോ വൈറൽ ആയി മാറിയിരിക്കുകയാണ്. ഏറെ പ്രയാസമുള്ള ഹുക്ക് സ്റ്റെപ്പുകൾ അനായാസം ചെയ്യുന്ന ബാലന് അഭിനന്ദനവുമായി തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആർ എത്തിയിരിക്കുകയാണ്. തികച്ചും ആരാധന തോന്നുന്നത് എന്നാണ് ദേവരയിലെ നായകൻ ജൂനിയർ എൻടിആർ അഭിനന്ദിച്ചത്. ആ കൊച്ചു ബാലന്റെ നൃത്തം സോഷ്യൽ മീഡിയയുടെയും ഹൃദയം കീഴടക്കി കഴിഞ്ഞു. അത്രയും അനായാസമായും ആസ്വദിച്ചുമാണ് സഹപാഠികൾക്കൊപ്പം ആ…

