Headlines

kerala14.in

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കൊതുകുതിരി വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുവയസ്സുകാരനെ ഇയാള്‍ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചപ്പോള്‍ കുട്ടിയുടെ വായയും മൂക്കും പൊത്തി പിടിച്ചു. കുതറി ഓടിയ കുട്ടിയെ പിന്തുടര്‍ന്ന് പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കെട്ടിയിടുകയും ചെയ്തു. പോക്‌സോ…

Read More

ഹയർസെക്കൻഡറി പരീക്ഷ നടത്താൻ സർക്കാരിന്റെ കൈയിൽ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ സർക്കാരിന്റെ കൈയിൽ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സ‍ർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പണമില്ലെന്നാണ് വിശദീകരണം. ഫണ്ട് ഡയറക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന മുറക്ക് പിഡി അക്കൗണ്ടിൽ തിരിച്ചടച്ചാൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളുടെ മറ്റു ചെലവിന് വേണ്ടിയുള്ള പണമാണ് പിഡി അക്കൗണ്ടിൽ ഉള്ളത്.

Read More

മാൻഹോൾ വൃത്തിയാക്കാൻ കയറിയ രണ്ട് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു.

ഗാന്ധിനഗർ: അധികാരികളുടെ നിർദ്ദേശത്തെത്തുടർന്ന് മാൻഹോൾ വൃത്തിയാക്കാൻ കയറിയ രണ്ട് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. ദളിത് വിഭാഗത്തിൽപെട്ട 18 വയസ്സുകാരനായ ചിരാഗ് കാണു പട്ടാടിയ, 28 കാരനായ ജയേഷ് ഭാരത് പട്ടാടിയ എന്നിവരാണ് മരിച്ചത്. സുരേന്ദ്രനഗർ ജില്ലയിലെ പട്ട്ഡി താലൂക്ക എന്ന സ്ഥലത്ത് ഇന്നലെയാണ് സംഭവം. നഗരപാലിക അധികാരികളുടെ നിർദ്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച 8 മണിയോടെ ചിരാഗ്, ജയേഷ്, ചേതൻ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം മാൻ ഹോൾ വൃത്തിയാക്കാൻ എത്തിയത്. ജോലിക്കിടയിൽ മാൻ ഹോളിന് ഉള്ളിൽ…

Read More

‘എന്റെ കുടുംബത്തിന്റെ പേരില്‍ നടത്തുന്ന വ്യാജപ്രചാരണത്തിന് മറുപടി പറഞ്ഞെ പറ്റൂ’ പി പി ദിവ്യ

കണ്ണൂര്‍: തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച കെഎസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. കഴിഞ്ഞ 3 മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, നേതാക്കന്മാര്‍ തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്നാണ് പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും, റിസോര്‍ട്ടും,സ്വന്തമായുണ്ടെന്നത്. തന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നത് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പിപി ദിവ്യ പറഞ്ഞു. പഴയ…

Read More

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ളാദപ്രകടനം നടത്താനായില്ല. രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും…

Read More

ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റിൽ

കാട്ടാക്കട: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ അച്ഛനും മകനും അറസ്റ്റിൽ. 8 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തത്. കിള്ളി ഊന്നാംപാറ ജാസ്മിൻ മൻസിലിൽ നാസർ(65), മകൻ മുഹമ്മദ് ജാസ്മിൻ(27) പോലീസിൻ്റെ പിടിയിലായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ പോസ്റ്റ് വാഗ്ദാനം ചെയ്തതാണ് ഇവർ കുരുതങ്കോട് സ്വദേശികളായ 2 പേരിൽ നിന്ന് പണം തട്ടിയത്. ജോലി ലഭിക്കാതിരുന്നതിനെത്തുടർന്നാണ് തട്ടിപ്പാണെന്ന് പണം നൽകിയവർക്ക് മനസിലായത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ…

Read More

മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പൂനെയിൽ 22 പേർക്കാണ് അപൂർവമായ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചത്. നഗരത്തിലെ മൂന്ന് പ്രധാന ആശുപത്രികൾ ഗില്ലാൻ ബാരി സിൻഡ്രോം വർദ്ധിച്ചുവരുന്ന കേസുകളെ കുറിച്ച് ആരോഗ്യ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമായും സിംഹഗഡ് റോഡ്, ധയാരി, പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. രോഗികളുടെ സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക്…

Read More

കേരളത്തിൽ സ്വർണവില കുതിക്കുന്നു

കേരളത്തിൽ സ്വർണവില കുതിക്കുന്നു. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയും വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 60,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 7,525 രൂപയിലുമെത്തി. ചരിത്രത്തിലാദ്യമായാണ് സ്വർണത്തിന് 60,000 രൂപ കടക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ 31നായിരുന്നു സ്വർണം ഇതിന് മുമ്പ് റെക്കോർഡ് വില രേഖപ്പെടുത്തിയത്. ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയും എന്നതായിരുന്നു അന്നത്തെ സ്വർണവില. എന്നാൽ…

Read More

കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞു; 10 പേർ മരിച്ചു.

ബംഗളൂരു: കർണാടകയില്‍ വാഹനാപകടത്തില്‍ 10 പേർ കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി – കുംത്ത ദേശീയ പാത 65ല്‍ പുലർച്ചെ 5 മണിക്കായിരുന്നു അപകടം പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറില്‍ ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. ലോറിയില്‍ പച്ചക്കറി ചാക്കുകള്‍ക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്. തലകീഴായി മറിഞ്ഞ ലോറിക്കടിയില്‍ പെട്ടായിരുന്നു മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയില്‍ നിന്നുള്ളവരാണ്. മൂടല്‍മഞ്ഞ് കാരണം ദൃശ്യ പരിധി കുറഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം. പച്ചക്കറി കയറ്റി…

Read More

കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ  അധികാര തർക്കത്തിന് പരിഹാരം കാണാനാകാതെ ദേശീയ നേതൃത്വം

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തിപ്രാപിക്കുന്ന അധികാര തർക്കത്തിന് പരിഹാരം കാണാനാകാതെ ദേശീയ നേതൃത്വം. ഉപദേശവും വിരട്ടലുമൊന്നും കേരളത്തിലെ നേതാക്കളുടെയടുത്ത് വിലപ്പോവില്ലെന്ന് മനസ്സിലായതോടെ പ്രശ്ന പരിഹാരത്തിന് പുതുവഴികൾ തേടുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. കെപിസിസി നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ശക്തമായി ഉന്നയിച്ചതോടെ പ്രശ്നം കൂടുതൽ രൂക്ഷമാകുകയാണ്. അതേസമയം, അപമാനിച്ച് പറഞ്ഞയക്കാനാണ് നീക്കമെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കി കഴിഞ്ഞു. 2026ൽ അധികാര കസേര ലക്ഷ്യമിടുന്ന കേരളത്തിലെ കോൺഗ്രസിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial