kerala14.in

നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും, ക്രെയിനും കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും, ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തു നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. വഴയില- പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജോലികൾക്കിടെ ആണ് ക്രയിനുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത് .വഴയിലക്കും ഏണിക്കരയ്ക്കും ഇടയ്ക്കുള്ള ചെറു വളവിലാണ് അപകടം സംഭവിച്ചത്. ക്രയിനിന്റെ നീളമുള്ള ഭാഗം മുൻ വശത്തെ കെഎസ്ആർടിസി ബസിൻ്റെ ക്ലാസ്സിൽ തട്ടുകയായിരുന്നു. അപകടത്തിൽ കെഎസ്ആർടിസി ബസ്സിന്റെ ഗ്ലാസ് തകർന്നു, അപകടത്തിൽ ക്രെയിൻ ചെറിയ കുഴിയിലേക്ക്…

Read More

40ല്‍38 മാര്‍ക്ക് കിട്ടിയിട്ടും അധ്യാപകന് ബോധിച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ അടിച്ച്‌ തകര്‍ത്ത് ട്യൂഷൻ അധ്യാപകൻ, സെന്റര്‍ അടിച്ച്‌ തകര്‍ത്ത് രക്ഷിതാക്കള്‍

കൊല്ലം: ട്യൂഷൻ സെന്ററില്‍ നടത്തിയ പരീക്ഷയില്‍ രണ്ടു മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിനിയുടെ കൈ അടിച്ച്‌ തകർത്ത് അധ്യാപകൻ ഏരൂർ നെട്ടയം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. കണക്കു പരീക്ഷക്ക് ഫുള്‍മാർക്ക് വാങ്ങാത്തതിനാണ് വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ചത്. ട്യൂഷൻ സെന്ററിലെ അധ്യാപകനായ രാജേഷിനെതിരെയാണ് പരാതി. കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിനായി നാലുമാസമായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു. കണക്ക് പരീക്ഷയ്ക്ക്…

Read More

കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു

   കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്ത്മാട് വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്.

Read More

ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്

തളിപ്പറമ്പ്: ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടൻ പയ്യാവൂർ സ്വദേശി പ്രദീപ്‌കുമാറിനെതിരെയാണ് കേസെടുത്തത്. 22 നാണ് കേസിനാസ്‌പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിംഗിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിംഗ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ദേഹത്ത് കടന്നുപിടിച്ചുവെന്നാണ് പരാതി. കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേദിവസം മുതൽ പ്രദീപ്‌കുമാർ ഒളിവിലാണ്

Read More

മാസ്ക് ധരിച്ച ഒരാൾ വീടുകൾക്ക് മുന്നിൽ ചുവപ്പ് നിറം അടയാളപ്പെടുത്തുന്നത് സിസിടിവിയിൽ; മോഷണ ശ്രമം?

തിരുവനന്തപുരം: നേമത്ത് ചില വീടുകൾക്കു മുന്നിൽ ചുവപ്പ് നിറത്തിലുള്ള അടയാളം പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്ക് ആശങ്കയാകുന്നു. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോർപറേഷൻ സോണൽ ഓഫീസ് ലെയ്‌ൻ, ജെപി ലെയ്ൻ തുടങ്ങിയ ഇടറോഡുകളിലെ ചില വീടുകൾക്ക് മുന്നിലെ തൂണുകളിലാണ് ചുവപ്പ് നിറത്തിൽ അടയാളം പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേമം പൊലീസ് അന്വേഷണം തുടങ്ങി. പകൽ സമയത്ത് മാസ്‌ക്‌ ധരിച്ച ഒരാൾ ആളില്ലാത്ത വീടുകൾ കണ്ടെത്തി വീടിനു മുന്നിൽ ചുവപ്പ് നിറം അടയാളപ്പെടുത്തുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായി…

Read More

സിഗരറ്റിന്റെ വില കുത്തനെ ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ

നിലവില്‍ 18 രൂപ വിലയുള്ള ഒരു സിഗരറ്റിന് ഭാവിയില്‍ 72 രൂപ വരെയായേക്കാമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. സിഗരറ്റ് വില്‍പ്പന നിയന്ത്രിക്കുന്നതിനായി എക്‌സൈസ് തീരുവയില്‍ കുത്തനെ വർദ്ധനവ് വരുത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ഈ തീരുമാനം പുകവലി ഉപേക്ഷിക്കാൻ കാരണമാകുമെന്ന പ്രതീക്ഷയില്‍ ചിലർ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും വിമർശനങ്ങളും ഉയരുന്നുണ്ട്. ചിലർ റെഡിറ്റിലൂടെ ഇതുമായി ബന്ധപ്പെട്ട ബില്ലിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ പുതിയ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇത് വിദ്യാർത്ഥികളിലും യുവാക്കളിലും ഇടയിലുള്ള പുകവലിക്കാരുടെ എണ്ണത്തെ…

Read More

തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു

തളിപ്പറമ്പ്: എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചുടല, ചിതപ്പിലെ പൊയില്‍ എന്ന സ്ഥലത്ത് വെച്ച് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു യുവാക്കള്‍ പിടിയിലായി. അഫ്രീദി(26), കെ.ജുനൈദ്(22), സിഫ് അഷ്‌റഫ് (26)എന്നിവരാണ് പിടിയിലായത്.അഫ്രിദിക്ക് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കണ്ണൂരിലും, എക്‌സൈസ് റേഞ്ച് ഓഫീസ് തളിപ്പറമ്പിലും, പയ്യന്നൂര്‍ പോലീസിലും…

Read More

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. കൊച്ചിയിലെ എളമക്കരയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് കാലമായി വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാന്തകുമാരിയമ്മ എളമക്കരയിൽ സ്ഥിരതാമസമാക്കി. മലയാള സിനിമാപ്രേമികൾക്ക് പ്രിയങ്കരനായ സൂപ്പർതാരം മോഹൻലാലിനെപ്പോലെ തന്നെ, അദ്ദേഹത്തിന്റെ അമ്മയ്ക്കും മലയാളികൾക്ക് ഒരുപാട് സ്നേഹവും ആദരവുമാണ് ഉണ്ടായിരുന്നത്. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ അധികം സംസാരിക്കാറില്ലെങ്കിലും, അമ്മയോടുള്ള മോഹൻലാലിന്റെ ആഴമുള്ള സ്നേഹബന്ധം ആരാധകർക്ക് സുപരിചിതമാണ്.ലോകത്തിന്റെ ഏത് ഭാഗത്തുണ്ടായാലും, അമ്മയുടെ ജന്മദിനത്തിൽ അവർക്കൊപ്പം…

Read More

പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; ഗുണ്ടാ സംഘത്തിലെ യുവാക്കൾ അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് യുവാവിന് ക്രൂര മർദ്ദനം. എലപ്പുള്ളി തേനാരിയിലാണ് സംഭവം. യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് ഗുണ്ടാ സംഘത്തിലെ യുവാക്കൾ ക്രൂരമായി മർദിച്ചു. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. വിപ്പിന്റെ ദേഹമാസകലം ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. ഇന്നലെയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. എന്തിനാണ് യുവാവിനെ ക്രൂരമായി മർദിക്കുന്നതെന്ന് വ്യക്തമല്ല. യുവാവിനെതിരെ പ്രതികൾ അസഭ്യ…

Read More

എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികള്‍. കൊലപാതകം നടന്നു 13 വർഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്‌എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial