വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
പത്താം ക്ലാസ് പാഠപുസ്തകങ്ങളിലെ സിലബസിൽ അടുത്ത അധ്യയന വർഷം മുതൽ 25 ശതമാനം കുറവ് വരുത്തുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറിയ ശേഷം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.അമിതമായ അക്കാദമിക് ജോലിഭാരത്തെക്കുറിച്ച് വിദ്യാർത്ഥികൾ പതിവായി പരാതിപ്പെടുന്നുണ്ടെന്നും ഇത് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായും ശിവൻകുട്ടി പറഞ്ഞു.അടുത്ത വർഷത്തെ സ്കൂൾ…

