തിരുവനന്തപുരം: ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശിയായ ബിജുകുമാറിനെ (50)യാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ചെമ്പഴന്തിയിൽ പിക്കപ്പ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബിജു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു


