ബോസ്റ്റണ്‍: ലോകകപ്പ് ഫുട്ബാളില്‍ ഇന്നലെ രാത്രി നോർവേയ്ക്ക് എതിരെ നടന്ന ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ 32 മിനിട്ടിനകം മൂന്നു ഗോളുകള്‍ നേടി ഫ്രാൻസിന്റെ ഒസ്മാനേ ഡെംബലേ
നിലവിലെ ബാലൻ ഡി ഓർ ജേതാവായ ഡെംബലെ 7, 20, 32 മിനിട്ടുകളിലായാണ് നോർവേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടില്‍ തേലോ ആസ്ഗാഡിലൂടെ നോർവേയും ഗോള്‍ നേടിയെങ്കിലും ഇൻജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേർത്ത് 4- 1ന് ഫ്രാൻസ് ജയം സ്വന്തമാക്കി.
കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ജർമ്മനിയെ 2- 1ന് അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ട് ഉറപ്പിച്ചു. രണ്ടാം മിനിട്ടില്‍ ലെറോയ് സാനെ നേടിയ ഗോളിന് മുന്നിലെത്തിയിരുന്ന ജർമ്മനിയെ 9-ാം മിനിട്ടില്‍ നില്‍സണ്‍ അഗുലോയും 77-ാം മിനിട്ടില്‍ ഗോണ്‍സാലോ പ്ളാറ്റയും നേടിയ ഗോളുകള്‍ക്കാണ് ഇക്വഡോർ കീഴടക്കിയത്. എഫ് ഗ്രൂപ്പില്‍ നിന്ന്ഹോളണ്ടും ജപ്പാനും നോക്കൗട്ടിലെത്തി. ഇന്നലെ ഹോളണ്ട് 3- 1ന് ടുണീഷ്യയെ തോല്‍പ്പിച്ചപ്പോള്‍ ജപ്പാൻ സ്വീഡനുമായി 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.


