kerala14.in

മഞ്ഞിൽ കുളിച്ച ഊട്ടികാണാൻ സഞ്ചാരികളുടെ
പ്രവാഹം

ഊട്ടി: മഞ്ഞിൽ കുളിച്ച ഊട്ടി കാണാൻ സഞ്ചാരികളുടെ പ്രവാഹം. ഊട്ടിയിൽ 20 വർഷത്തിന് ശേഷമാണ് മഞ്ഞു വീഴ്ച രൂക്ഷമായത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം താപനില മൈനസ്സിലാണ്. മുൻ വർഷങ്ങളിലെല്ലാം രണ്ടു ദിവസത്തിൽ കൂടുതൽ മഞ്ഞ് വീഴ്ച ഉണ്ടായിട്ടില്ല. ഇപ്പോൾ ദിവസങ്ങളായി മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞു വീഴ്ച കാണാനും ചിത്രങ്ങൾ പകർത്താനുമായി പുലർച്ചെ മുതൽ ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളിലെ പുൽ മൈതാനങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. നൃത്തവും പാട്ടുമായി ചിത്രങ്ങൾ പകർത്തിയും സഞ്ചാരികൾ ഇവിടെ ആഘോഷിക്കുകയാണ്. സഞ്ചാരികളുടെ തിരക്കിൽ തലൈകുന്ത മുതൽ…

Read More

കോഴിക്കോട് പിണങ്ങി വീട് വിട്ടിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ചു; പണം നൽകി മടക്കിയയച്ചു; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: 16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടിയെയാണ് പ്രതികൾ ചൂഷണം ചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയായ 16കാരിയെയാണ് ഇവർ പീഡിപ്പിച്ചത്. ഡിസംബർ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. കോഴിക്കോട്ടേക്കാണ് കുട്ടി ബസ് കയറിയത്. പുലർച്ചെ രണ്ട് മണിക്ക് പെൺകുട്ടിയെ ബീച്ചിൽ കണ്ട യുവാക്കൾ താമസസൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഫ്ലാറ്റിൽ…

Read More

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്‌സണായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവർ ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുണ്ടായിരുന്നു ആദ്യം 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടർന്ന അവർ, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി…

Read More

ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം; സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 93-ാംമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം. സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെയാണ് പതാക ഉയർത്തൽ. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. ജനുവരി ഒന്ന് വരെയാണ് തീർത്ഥാടനം. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി…

Read More

ടിക്കറ്റിന്റെ പണം നൽകാൻ വൈകി; യുവതിയെ രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു; കണ്ടക്ടറെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു

തിരുവനന്തപുരം: ഗൂഗിൾ പേ വഴി ടിക്കറ്റിനുള്ള പണം നൽകാൻ വൈകിയതിനാൽ കെഎസ്ആർടിസി കണ്ടക്ടർ രോഗിയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ നെല്ലിമൂട് സ്വദേശിയായ സി അനിൽകുമാറിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. വെള്ളറട കോട്ടയംവിളാകം റോഡരികത്ത് വീട്ടിൽ എസ് ദിവ്യയ്ക്കാണ് ദുരനുഭവം. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കുന്നത്തുകാൽ കൂനമ്പനയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ദിവ്യ അസുഖത്തെ തുടർന്നു ഡോക്ടറെ കണ്ടു മരുന്നു വാങ്ങി വെള്ളറടയിലേക്കു പോകുകയായിരുന്നു. പേഴ്സ്…

Read More

കാസർഗോഡ് വേടന്റെ പരുപാടിക്കിടെ തിക്കും തിരക്കും; കുട്ടികൾക്കടക്കം പരിക്ക്

        കാസർഗോഡ് ബേക്കൽ ഫെസ്റ്റിൽ റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശുപത്രിയിലാണെന്നാണ് വിവരം. ഇതിനിടെ പരിപാടിക്ക് സമീപം റെയിൽവേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ തട്ടി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.

Read More

കൊച്ചി ബ്രോഡ്‌വേയിൽ തീപിടിത്തം; പന്ത്രണ്ടോളം കടകൾ കത്തിയമർന്നു

കൊച്ചി: കൊച്ചി ബ്രോഡ്‌വേയിൽ തീപിടിത്തം. ഏറെ തിരക്കേറിയ ധാരാളം ആളുകൾ ദിനംപ്രതി ഒഴുകിയെത്തുന്ന നഗരത്തിലെ വ്യാപാര കേന്ദ്രമാണ് ബ്രോഡ്‌വേ. ഇവിടെ സ്ഥിതി ചെയ്യുന്ന ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. കളിപ്പാട്ട കടകൾ, ഫാൻസി സ്റ്റോറുകൾ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് തീ പിടിച്ചത്. ഈ കടകളെല്ലാം പൂർണ്ണമായും കത്തിയമർന്നു. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ വളരെ വേഗം പടർന്നു പിടിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സ്ഥലത്തേക്ക് എത്തുകയും അഗ്നിരക്ഷാ സേനയെ വിവരം…

Read More

നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

കന്നഡ, തമിഴ് ടെലിവിഷൻ നടി നന്ദിനി സി.എം ബെംഗളൂരുവിലെ തന്റെ വസതിയിൽ ആത്മഹത്യ ചെയ്തത് ടെലിവിഷൻ മേഖലയെ ഞെട്ടിച്ചു. വിവാഹത്തിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മാനസികമായി അതിന് തയ്യാറല്ലെന്നും മാതാപിതാക്കൾക്ക് അയച്ച മരണക്കുറിപ്പിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങൾ കാരണം താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പരാമർശിക്കുന്നുണ്ട്. നന്ദിനിയുടെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല, അന്വേഷണം പുരോഗമിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് പോലീസ് പറഞ്ഞു. വിയോഗവാർത്തയെ തുടർന്ന് തമിഴ്…

Read More

ആദിവാസി വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ഏഴാംക്ലസുകാരനെ പ്ലസ്ടു വിദ്യാർത്ഥി മർദ്ദിച്ചത് ചെരിപ്പ് മാറി ഇട്ടതിന്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റു. സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ആദിവാസി വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. അബദ്ധത്തിൽ ചെരുപ്പ് മാറി ധരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സ്കൂളിലെ തന്നെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി

Read More

കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുന്നതിനിടെ ആറുവയസ്സുകാരി മുങ്ങിമരിച്ചു.

കൂരാച്ചുണ്ട് (കോഴിക്കോട്): കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുന്നതിനിടെ ആറുവയസ്സുകാരി മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിനോദസഞ്ചാര സംഘത്തിലെ കുട്ടിയാണ് മരിച്ചത്. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ 6 വയസ്സുകാരി അബ്റാറ ആണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കരിയാത്തുംപാറ ബീച്ച് മേഖലയിലാണ് ട്രാവലറിൽ സംഘം എത്തിയത്. കുട്ടിയുടെ ഉമ്മ ഉൾപ്പെടെ പുഴയുടെ കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. അബ്റാറ മറ്റു കുട്ടികൾക്കൊപ്പം പുഴയിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial