വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യയുടെ സ്വർണവുമായി മുങ്ങിയ യുവാവ് പിടിയിൽ
വർക്കല : വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ സ്വര്‍ണം പണയംവച്ച പതിമൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയുമായി മുങ്ങിയ യുവാവ് പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് സംഭവം. ഫിസിയോതെറാപ്പിസ്റ്റായ നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ആഗസ്തിലായിരുന്നു പരാതിക്കാരിയും അനന്തുവുമായുള്ള വിവാഹം. ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം ദിനം യുവതിയുടെ 52 പവന്‍ സ്വര്‍ണാഭരണം ഇയാള്‍ നിര്‍ബന്ധപൂര്‍വം പണയപ്പെടുത്തുകയും ഇങ്ങനെ ലഭിച്ച 13.50 ലക്ഷം രൂപയും കൈക്കലാക്കുകയുമായിരുന്നു. പിന്നീട് ഭാര്യയുടെ കുടുംബവീടും സ്ഥലവും…

