Headlines

kerala14.in

പി.എം ശ്രീ തിരിച്ചടിയായി, ജയം ഉറപ്പിച്ചുള്ള പ്രവർത്തനം പ്രവർത്തകരെ അലസരാക്കി; സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളുടെ രൂക്ഷ വിമർശനം. ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു, സിപിഐഎം – ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമർശനം. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ എ പത്മകുമാറിന് എതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പിൽ വിമർശനം ഉണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് വലിയ തോതിൽ ഇക്കാര്യം പ്രചരിപ്പിക്കുകയുണ്ടായി ഇത് സമൂഹത്തിൽ…

Read More

ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട’; പി വി അന്‍വറിനെതിരേ ഫ്ലക്‌സ് ബോര്‍ഡുകള്‍

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ പി വി അന്‍വറിനെതിരേ ഫ്ലക്‌സ് ബോര്‍ഡുകള്‍. ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട എന്ന വാചകങ്ങളുമായാണ് ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. മുഹമ്മദ് റിയാസിനെതിരേ ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ‘ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട’ എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പി വി അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതിനു പിന്നാലെ അന്‍വറിനെ സ്വാഗതം ചെയ്തും ബേപ്പൂരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു….

Read More

ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എൻ സലാവുദീനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.സ്ത്രീധനം കൂട്ടി നൽകാത്തതിനെ തുടർന്ന് സുഹൃത്തായ ഡോക്‌ടർ ഉവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. 2023 ഡിസംബർ നാലിനായിരുന്നു ഡോ ഷഹന ആത്മഹത്യ ചെയ്തത്.”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടു.” ഒപി ടിക്കറ്റിൻ്റെ പിറകിൽ ഡോ. ഷഹന…

Read More

യുവതിയെ ബലാത്സംഗം ചെയ്തു, നിരന്തരം ലൈംഗികബന്ധം വേണമെന്ന് ആവശ്യം; ബിജെപി നേതാവിനെതിരെ പരാതി

ബലാത്സംഗം ചെയ്തതിനു പിന്നാലെ, ബിജെപി നേതാവിന്റെ ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് ബിജെപി കൗൺസിലറുടെ ഭർത്താവ് യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്. ക്രൂരതയുടെ വിഡിയോ പകര്‍ത്തുകയും പിന്നീട് അതുകാട്ടി ഭീഷണിപ്പെടുത്തി തുടർച്ചയായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം അതിജീവിത ഈ സംഭവം ക്യാമറയില്‍ ചോദ്യം ചെയ്യുകയും സംഭാഷണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍ തനിക്കൊരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു പ്രതിയുെട മറുപടി. രാംപൂർ ബഘേലൻ നഗർ…

Read More

രാഹുല്‍ ഗാന്ധിക്കെതിരേ പോസ്റ്റ്; ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരേ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരേ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രവും വച്ച് ഇതില്‍ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തിയെന്ന് ചോദിക്കുന്നതായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള ഗുരുതരമായ ആക്രമണമാണെന്ന് പരാതിയില്‍ പറയുന്നു. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരേ…

Read More

എസ്‌ഐആര്‍ മാപ്പിങ്ങില്‍ പുറത്തായവര്‍ ഹാജരാക്കേണ്ടത് പൗരത്വ രേഖകള്‍ ബിഎല്‍ഒമാര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: എസ്‌ഐആറിലെ 2002ലെ വോട്ടര്‍ പട്ടികയുമായി നടത്തിയ മാപ്പിങ്ങില്‍ പുറത്താക്കപ്പെട്ടവര്‍ ഹാജരാക്കേണ്ടത് പൗരത്വ ഭേദഗതി നിയമ പ്രകാരമുള്ള രേഖകളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടറുടേയും മാതാപിതാക്കളുടേയും ജനന സ്ഥലവും ജനന തീയതിയും ഇവര്‍ തെളിയിക്കണം. വിദേശത്ത് ജനിച്ചവര്‍ ഇന്ത്യന്‍ മിഷന്‍ നല്‍കുന്ന ജനന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇന്ത്യന്‍ പൗരത്വ നിയമ പ്രകാരമുള്ള രേഖകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. 2002ലെ വോട്ടര്‍ പട്ടികയുമായി മാപ്പ് ചെയ്യാന്‍ കഴിയാത്ത 19 ലക്ഷം പേരാണ് ഹിയറിങ്ങിന് ഹാജരാകേണ്ടത്. പൗരത്വ ഭേദഗതി നിയമത്തിലെ…

Read More

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ

. തിരുവനന്തപുരം : പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ – ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻ്റിങ് കമ്മിറ്റികളും…

Read More

വോട്ട് മറിച്ച എൽഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം; വാതിലിന് സമീപം സ്റ്റീൽ ബോംബ്

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ആർജെഡി അംഗം രജനിയുടെ വീടിന് നേരെ ആക്രമണം. ചോമ്പാലയിലുള്ള ഇവരുടെ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിത്തെറിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗമായ രജനി യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെയാണ് നാടകീയ നീക്കങ്ങൾ ആരംഭിച്ചത്. ഇതോടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴ് സീറ്റുകൾ വീതമാണുണ്ടായിരുന്നത്. രജനിയുടെ…

Read More

ഫോണ്‍ കവറിനുള്ളില്‍ പൈസ വെക്കുന്നവരാണോ? അപകടം തൊട്ടരികേയുണ്ട്

ഫോണ്‍ കവര്‍ താല്‍ക്കാലിക പേഴ്‌സായി ഉപയോഗിക്കുന്ന പല ആളുകളുമുണ്ട്. ഫോണ്‍മാത്രം എളുപ്പത്തില്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് പോകാന്‍ താല്‍പര്യമുളള ആളുകളായിരിക്കാം കൂടുതലും ഇക്കാര്യം ചെയ്യുന്നത്. ഇത്തരക്കാര്‍ കറന്‍സി നോട്ടുകളും എടിഎം കാര്‍ഡുകളും പേപ്പറുകളും ഒക്കെ മൊബൈല്‍ കവറിനുള്ളില്‍ സൂക്ഷിച്ചുവയ്ക്കുന്നു. സംഗതി എളുപ്പമായി തോന്നുമെങ്കിലും ഇതൊരു അപകടംപിടിച്ച കാര്യമാണ്. എങ്ങനെയാണ് അപകടമാകുന്നതെന്നല്ലേ? അത് നമുക്ക് നോക്കാം.notes, papers, and ATM cards in your phone caseതാപനില കൂടുന്നു ഫോണ്‍ ഓണായി ഇരിക്കുമ്പോള്‍ സ്വാഭാവികമായും ചൂട് പുറത്തുവിടുന്നുണ്ട്. ഫോണ്‍ കവറുകള്‍…

Read More

പക്ഷിപ്പനി ആലപ്പുഴയില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടും

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ നടപടിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി. ഈമാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകളുടെ മുന്നറിയിപ്പ്. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ടതിന് പിന്നാലെയതാണ് പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തിയത്. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടാനാണ് ഹോട്ടലുടമകളുടെ തീരുമാനം. നിലവില്‍ ജില്ലയില്‍ താറാവില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial