kerala14.in

ശ്രീലങ്കയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്; അനുര കുമാര ദിസനായകെ പ്രസിഡൻ്റാകും

കൊളംബോ: ശ്രീലങ്കയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരമുനെ അധിരകാരത്തിലേക്ക്.ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനതാ വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്.ഇതുവരെ എണ്ണിയതില്‍ 57 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടിയെന്നാണ് റിപ്പോര്‍ട്ട്.നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും ബഹുദൂരം പിന്നിലാണ്.ഈ തിരഞ്ഞെടുപ്പില്‍ 38 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 22 ഇലക്ട്‌റല്‍ ഡിസ്ട്രിക്ടുകളില്‍ ഏഴിലെയും തപാല്‍ വോട്ടിംഗില്‍ അനുര കുമാര ദിസനായകെ 56 ശതമാനം വോട്ടുകളാണ് നേടിയത്.ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ …

Read More

നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവ്

ഗൂഡല്ലൂര്‍: നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് കോടതി ശിക്ഷിച്ചത്‌. 2019 ജനുവരി 17-ന് ആയിരുന്നു കേസിലാണ് ആസ്പദമായ സംഭവം. സ്വകാര്യബംഗ്ലാവില്‍ വാച്ച്മാനായിരുന്ന ഭര്‍ത്താവ് പ്രഭാകരന്‍ 2018-ല്‍ അനാരോഗ്യത്താല്‍ മരിച്ചു. ഇതേ തുടർന്ന് സജിത ബംഗ്ലാവില്‍ ജോലിചെയ്തുവരുകയായിരുന്നു. രണ്ടുപെണ്‍കുട്ടികളുള്‍പ്പെട്ടതായിരുന്നു കുടുംബം. ഭര്‍ത്താവിന്റെ മരണത്തിനുശേഷം സംഭവദിവസം പെണ്‍മക്കളെ ഒന്നിച്ചൊരുമുറിയില്‍ കിടത്തി മറ്റൊരുമുറിയിലാണ് സജിത കിടന്നിരുന്നത്. പതിനാലുവയസ്സുള്ള മകള്‍ ഉണര്‍ന്നപ്പോള്‍ കൂടെ കിടന്നിരുന്ന സഹോദരിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയോടന്വേഷിക്കുകയും പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും…

Read More

കാറിനടിയിൽ പെട്ടു; രണ്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ ആണ് മരിച്ചത്. ചേലൂർ പള്ളിയിൽ വച്ച് രാവിലെ ആയിരുന്നു അപകടം.രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

‘ചെങ്കൊടി പിടിച്ച് മുന്നോട്ട് പോകട്ടെ’; അൻവറിനെ സ്വാഗതം ചെയ്ത പ്രാദേശിക ലീഗ് നിലപാട് തളളി എംഎം ഹസനും പികെ കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ മുസ്ലിം ലീഗ് നിലമ്പൂര്‍ നേതൃത്വം സ്വാഗതം ചെയ്തതിനെ തള്ളി കോൺഗ്രസും മുസ്ലിം ലീഗ് നേതൃത്വവും. അൻവറിനെ പോലുള്ള ഒരാളിനെ മുന്നണിക്ക് ആവശ്യല്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ്റെ പ്രതികരണം. ചെങ്കൊടി പിടിച്ച് അൻവർ മുന്നോട്ട് പോകട്ടെ. ഇപ്പോൾ എന്ത് ചക്കര വർത്തമാനം പറഞ്ഞാലും മുന്നണി ഏറ്റെടുക്കില്ല. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന പരാമർശമടക്കമുള്ള മുൻ നിലപാടുകൾ പൊറുക്കാനാവില്ലെന്നും ഹസൻ പറഞ്ഞു. അൻവറിനെ മുന്നണിയിലേക്ക് സ്വാഗതം…

Read More

ശബരിമലയിലെ വാവരുടെ പ്രതിനിധി അബ്ദുൾ റഷീദ് മുസലിയാർ അന്തരിച്ചു

       പത്തനംതിട്ട: ശബരിമലയിലെ വാവരുടെ പ്രതിനിധി വായ്പൂര് വെട്ടിപ്ളാക്കൽ അബ്ദുൾ റഷീദ് മുസലിയാർ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേൽ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നെങ്കിലും രണ്ട് മാസം മുൻപുവരെ ശബരിമലയിലെ ചുമതലകൾ നിർവഹിച്ചിരുന്നു. ഭാര്യ: ഏന്തയാർ പള്ളിവീട് നസീമബീവി. മക്കൾ: ഷിയാസ് റഷീദ് (സൗദി), സജിത, സബിത, സൈറ. മരുമക്കൾ: താഹ (ഈരാറ്റുപേട്ട), സലിം (കാഞ്ഞിരപ്പള്ളി), ഫാത്തിമ, പരേതനായ ജാഫർ. കബറടക്കം ഞായറാഴ്ച 11.30-ന് വായ്പൂര് പഴയപള്ളി കബറിസ്താനിൽ.

Read More

ബെംഗളുരുവിൽ 29 കാരിയെ 30 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി

      ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിലൊളിപ്പിച്ച നിലയിൽ കണ്ടെത്തി. മാളിലെ ജീവനക്കാരിയായ 29 വയസുള്ള മഹാലക്ഷ്മി നീലമംഗല എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം വെട്ടി നുറുക്കി 30 കഷ്ണങ്ങളാക്കിയാണ് ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ചത്. ബെംഗളൂരുവിലെ വയലിക്കാവിൽ വിനായക നഗറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. യുവതി കഴിഞ്ഞ 5 മാസമായി വിനായക നഗറിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടച്ചിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വരുന്നെന്ന് അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി…

Read More

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട; പിടികൂടിയത് അരക്കിലോയോളം എംഡിഎംഎ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻലഹരിവേട്ട. ഡൽഹിയിൽ നിന്ന് രാവിലെ എത്തിയ നേത്രാവതി എക്സ്പ്രസിലെ രണ്ട് യാത്രക്കാരിൽ നിന്നാണ് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടിയത്. കരുവട്ടൂർ സ്വദേശി അബ്ദുൾ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്. ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചത്. ബാലുശ്ശേരി ഭാഗത്ത് വിൽപ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി

Read More

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ എട്ട് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍….

Read More

അനന്തപുരി സി.ആർ.പി.എഫ് ജവാൻസ്
കുടുംബസംഗമം സംഘടിപ്പിച്ചു

സിആർപി എഫിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ ജവാന്മാരുടെ കൂട്ടായ്മയായ അനന്തപുരി സിആർപിഎഫ് ജവാൻസ് കുടുംബ സംഗമം സംഘടിപ്പിച്ചു.കോട്ടയ്കം അനന്തപുരി ഹാളിൽ നടന്ന സംഗമം ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര  അവാർഡ് പുരസ്കാര ജോതാവ് തന്മയ സോൾ  ഉത്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. അരുൺ സോൾ ( ആക്ടർ , അസോസിയേറ്റ് ഡയറക്ടർ , ഫോട്ടോഗ്രാഫർ , ) മുഖ്യ അതിഥിയായി. പ്രസിഡന്റ് അജിത് കുമാർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ സെക്രട്ടറി…

Read More

ബൈക്ക് വാങ്ങാൻ പണം നൽകി പിന്നീട് വന്നപ്പോൾ ഷോറൂം പൂട്ടി; പണം കൊടുക്കാത്തതിന് ഉടമയെ കുത്തിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : വെള്ളറട, ആനപ്പാറയിൽ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെള്ളറടയിൽ രണ്ടുമാസം മുമ്പാണ് സംഭവം. ആനപ്പാറ സ്വദേശിയായ ഷോറൂം ഉടമയായ സണ്ണിയെ സാമ്പത്തിക ഇടപാടിന്റെ വൈരാഗ്യത്തിലാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിൽ  കള്ളിക്കാട്, നരകത്തിൻ കുഴി സ്വദേശിയായ മിഥുനെയാണ് (24) വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട, ആനപ്പാറയിൽ സണ്ണി എന്ന യുവാവ് പഴയ വാഹനങ്ങൾ വിൽപ്പന നടത്തുന്ന ബൈക്ക് ഷോറൂം നടത്തിവന്നിരുന്നു. കൊവിഡ് സമയത്ത് മിഥുൻ ഷോറൂമിലെത്തി ബൈക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial