ബിഗ്ഗ്‌ബോസ് താരം അജാസ്ഖാന്റെ ഭാര്യ കഞ്ചാവുമായി പിടിയിൽ
മുംബൈ: ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന്റെ ഭാര്യ കഞ്ചാവുമായി പിടിയിൽ. അജാസ് ഖാന്റെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിനൊടുവിലാണ് താരത്തിന്റെ ഭാര്യ ഫാലോൺ ഗുലിവാലയെ അറസ്റ്റ് ചെയ്തത്. അജാസ് ഖാന്റെ ജോഗേശ്വരിയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ 130 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. നിരവധി മരുന്നുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഫാലോൺ ഗുലിവാലയെ അറസ്റ്റ് ചെയ്തത്. അജാസ് ഖാനും ഭാര്യയും മയക്കുമരുന്ന് കടത്തിയെന്നും ആരോപണമുണ്ട്. ഭാര്യ അറസ്റ്റിലായതിന് പിന്നാലെ അജാസ് ഖാൻ ഒളിവിലാണെന്നാണ്…

