Headlines

kerala14.in

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്. പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന…

Read More

നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ  നീട്ടി

തിരുവനന്തപുരം: നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. നാലിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപരികള്‍ക്ക് അവധിയായിരിക്കും. അഞ്ചുമുതല്‍ ഡിസംബര്‍ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പാചക വാതക വില വർദ്ധിപ്പിച്ചു.വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്.പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്ബനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്‍റെ വില 1818…

Read More

കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം; സാമൂഹ്യ വിരുദ്ധർ തീയിട്ടതാകമെന്ന് ഉടമ

        കൊച്ചി : കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം. എറണാകുളം സൗത്ത് പാലത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടര മണിക്കൂറോളം നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. സാമൂഹ്യ വിരുദ്ധർ തീയിട്ടതാണോയെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമയുടെ ബന്ധു പ്രദീപ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് സാധ്യതയില്ലെന്നും പ്രദീപ് പറയുന്നു. തീപിടുത്തത്തിനു മുൻപ് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി കടയുടമയുടെ മാതാവ് സരസ്വതി പറഞ്ഞു. പുലർച്ചെ 2.30നും 3 നും…

Read More

ഓട്ടോറിക്ഷയിൽ വീട്ടാവശ്യത്തിന് ലോഡ് കയറ്റി; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ

     തിരുവനന്തപുരം : അമിതഭാരം കയറ്റിയതിന് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ. പാസഞ്ചർ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് മോട്ടോർ വാഹനവകുപ്പ് വന്‍ പിഴ ചുമത്തിയത്. ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ്‌ കൊണ്ടുപോയതിനാണ് പിഴ. വാഹനത്തിന്റെ രൂപമാറ്റം വരുത്തുന്ന രീതിയിൽ ലോഡ് കയറ്റിയതിനാണ് പിഴ ചുമത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ഗണേഷ്കുമാർ നേരത്തേ പറഞ്ഞിരുന്നു. പിഴ ചുമത്തുന്നതിലടക്കം സംസ്ഥാനത്ത് എല്ലാ നിയമങ്ങളും…

Read More

കലോത്സവവേദിയിൽ
അനുകരണകലയിൽ    അംഗീകാരംനേടി അക്ഷിത്

നെയ്യാറ്റിൻകര: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ അക്ഷിത് ഒന്നാംസ്ഥാനം നേടി. തുടർച്ചയായ മൂന്നാമങ്കത്തിലാണ് ഈ കൊച്ചു കലാകാരൻ ലക്ഷ്യംനേടിയത്.അവനവഞ്ചേരി ഗവൺമെന്റ് എച്ച്.എസിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അക്ഷിത്. കഴിഞ്ഞ രണ്ട് കലോത്സവങ്ങളിലും രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചതെങ്കിലും അക്ഷിത് തോൽവിയിൽ പിന്മാറാതെ ഒന്നാം സ്ഥാനമെന്ന ഉറച്ച ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ഇക്കുറി വേദിയിൽ എത്തിയത്. നിരന്തര പരിശീലനവും ഒന്നാം സ്ഥാനമെന്ന പ്രതീക്ഷയുമാണ് ഈ മൽസരത്തിൽ അക്ഷിതിന് വഴികാട്ടിയത്. പ്രശസ്ത സിനിമതാരങ്ങളായ ദുൽഖർ ,വിജയ് ,ജാഫർ…

Read More

വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടിയുമായി സിപിഎം; ജില്ലാ സമ്മേളനത്തിന് കരുനാഗപ്പളളിയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകില്ല

കൊല്ലം: സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ട കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളെടുക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം. വിഭാഗീയത രൂക്ഷമായതിനെത്തുടർന്ന് നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത്. കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. ഇത് വലിയ വിമർശനമാണ് ഉയർത്തുന്നത്. സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് പാർട്ടിയെ പ്രദേശികമായി തകർക്കുന്നുവെന്നാണ് ആക്ഷേപം. സൂസൻകോടി, പി.ആർ.വസന്തൻ തുടങ്ങി കരുനാഗപ്പള്ളിയിൽ നിന്നുള്ള…

Read More

ജില്ലാ ആശുപത്രിയിൽ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

തിരുവനന്തപുരം: ജില്ലാ ആശുപത്രിയിൽ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശി സത്യരാജ് ആണ് പിടിയിലായത്. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ഇയാൾ അതിക്രമം കാട്ടിയത്. ചികിത്സയ്ക്കായി എത്തിയ ഇയാൾ എക്സ് റേ എടുക്കുന്നതിനിടെയാണ് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

തെങ്ങ് ശരീരത്തിൽ വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം

കണ്ണൂർ: തെങ്ങ് ശരീരത്തിൽ വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെ.പി മൻസൂർ – സമീറ ദമ്പതികളുടെ മകൻ ഇ.എൻ.പി മുഹമ്മദ് നിസാൽ‌ (10) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ ജെസിബി ഉപയോഗിച്ച് തെങ്ങ് നീക്കം ചെയ്യുന്നത് കാണാൻ എത്തിയതായിരുന്നു നിസാൽ. എന്നാൽ തെങ്ങ് വീഴുന്ന ദിശ മാറുകയും നിസാൽ നിൽക്കുന്ന ഭാഗത്തേക്ക് വീഴുകയുമായിരുന്നു. പരുക്കേറ്റ നിസാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം മാപ്പിള യു.പി സ്കൂളിലെ…

Read More

അരവിന്ദ് കെജരിവാളിനു നേരെ കൈയേറ്റ ശ്രമം

ന്യൂഡൽഹി: ആംആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനു നേരെ കൈയേറ്റ ശ്രമം. പദയാത്രക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പദയാത്ര ഗ്രെയ്റ്റർ കൈലാഷ് മേഖലയിൽ പദയാത്ര എത്തിയപ്പോഴാണ് സംഭവം. കൈയേറ്റം നടത്താൻ ശ്രമിച്ചയാൾ കെജരിവാളിന്റെ ദേഹത്ത് ദ്രാവകവും ഒഴിച്ചു. ആക്രമിക്കാൻ ശ്രമിച്ചയാൾ കോൺഗ്രസ് അനകൂല മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സുരക്ഷാ വലയത്തിൽ സഞ്ചരിക്കുകയായിരുന്ന അരവിന്ദ് കെജരിവാളിനു നേരെ ജനക്കൂട്ടത്തിൽ നിന്നാണ് ഇയാൾ ചാടി വീണത്. പിന്നാലെ ദേഹത്തേക്ക് ദ്രാവകം ഒഴിച്ചു. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തൊട്ടടുത്ത നിമിഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial