kerala14.in

കടയിൽ കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തു; സിപിഎം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ. കടയിൽ കയറി അതിക്രമം കാണിച്ചതിനാണ് നടപടി. സ്ത്രീകളേയും കുട്ടിയേയും കൈയേറ്റം ചെയ്തതായും പരാതിയിലുണ്ട്. ആര്യനാട് പൊലീസാണ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ ‘ഊണ് റെഡി’ എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അരുൺ എന്നയാളുടെ കടയിലായിരുന്നു സംഭവം.ശശി ഉൾപ്പെട്ട കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബോര്‍ഡ് മാറ്റാൻ വെള്ളനാട് ശശി ആവശ്യപ്പെട്ടെന്നും കയടുമയും കുടുംബാംഗങ്ങളും എതിര്‍ത്തതും വാക്ക് തര്‍ക്കത്തിനിടയാക്കി. മൊബൈലിൽ…

Read More

ഡൽഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. കെജരിവാൾ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ വൈകിട്ട് 4.30നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. ലഫ്. ഗവർണർ വികെ സക്സേന സത്യവാചകം ചൊല്ലികൊടുത്തു. ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. മുകേഷ് അഹ്‌ലാവത് മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം. വളരെ ലളിതമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകളെന്ന് എഎപി അറിയിച്ചു. നാളെ കെജരിവാൾ ജനത കി…

Read More

നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊന്നു; പരാതിയുമായി നേപ്പാള്‍ സ്വദേശിനി

കല്‍പ്പറ്റ: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് പരാതി. നേപ്പാള്‍ സ്വദേശിനിയായ പാര്‍വതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിലാണ് പൊലീസ് പരിശോധന. അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പൊലീസിനോട് യുവതി പറഞ്ഞു. പരാതിയില്‍ പൊലീസ് കേസെടുത്തു.

Read More

കുടിവെള്ളം ചോദിച്ചെത്തി മോഷണം യുവതി അറസ്റ്റിൽ

തിരുവനന്തപുരം: കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ട സ്ത്രീ അറസ്റ്റിൽ. ഊരമ്പ് പുന്നക്കട സ്വദേശി സുകന്യ (31) യാണ് പിടിയിലായത്. വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായം ചെന്ന സ്ത്രീകളെ നോക്കി വച്ച ശേഷം മാല കവരുന്ന സംഘത്തിലെ പ്രധാനിയാണ് സുകന്യ. വെള്ളറടയിലെ രണ്ടിടങ്ങളിലായി നടത്തിയ മോഷണമാണ് പ്രതിയെ കുടുക്കിയത്. കുന്നത്തുകാല്‍ ആറടിക്കരവീട്ടില്‍ ഡാളി ക്രിസ്റ്റലിന്റെ (62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട് പവന്‍ മാല കവര്‍ന്ന കേസിലും കുടപ്പനമൂട് ശാലേം ഹൗസില്‍ ലളിതയുടെ (84)…

Read More

പിവി അൻവറിനെ തള്ളി മുഖ്യമന്ത്രി; പി ശശി മാതൃകാപരമായ പ്രവർത്തനം നടത്തുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് ശശി. പാര്‍ട്ടി നിയോഗിച്ച് തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. ഇക്കാര്യത്തില്‍ ഒരു പരിശോധനയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘കൊടുക്കുന്ന പരാതികള്‍ അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാന്‍ അല്ല…

Read More

പ്രതിഭാ ലൈബ്രറി വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

നഗരൂർ :കൊടുവഴന്നൂർ പ്രതിഭാ ലൈബ്രറിവാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ജി.വിജയകുമാർ അധ്യക്ഷനായി. വിദ്യാർത്ഥി പ്രതിഭകളെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ  ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. നഗരൂർ എസ്.എച്ച്. ഒ ജെ. അജയൻ സമ്മാനവിതരണം നടത്തി. മോഹനൻ നായർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി സിനു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജി പ്രസാദ്, ടി.വി. ബീന, വിജയകുമാർ .കെ എന്നിവർ സംസാരിച്ചു.

Read More

കൊല്ലത്ത് മകളുടെ കാമുകനെ പിതാവ് കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് മകളുടെ കാമുകനെ പിതാവ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കുത്തി കൊന്നു. ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍കുമാര്‍(19) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇരവിപുരം ശരവണ നഗര്‍ വെളിയില്‍ വീട്ടില്‍ പ്രസാദ്(46) കൊലപാതകത്തിന് പിന്നാലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് വൈകുന്നേരം ആണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ ചികിത്സയിലിക്കെ രാത്രി 9 മണിയോടെയാണ് മരിച്ചത്. പ്രസാദിന്റെ ബന്ധു അരുണിനെ തന്ത്രത്തില്‍ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ വച്ചു കയ്യില്‍ കരുതിയ കത്തിയെടുത്തു പ്രസാദ്…

Read More

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു.

കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് എംഎം ലോറന്‍സ്. 2015 മുതല്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരുന്ന എം എം ലോറന്‍സ് കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നി നിലകളില്‍…

Read More

കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്; പൊതുദർശനം രാവിലെ 9 മണി മുതൽ

കൊച്ചി: ഇന്നലെ അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നു രാവിലെ ഒമ്പത് മണി മുതൽ 12 മണിവരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ കവിയൂർ പൊന്നമ്മയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. മോഹൻലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ ആദരമർപ്പിക്കാനെത്തും. ഇന്നലെ വൈകീട്ട് അ‌ഞ്ചരയോടെയാണ് കവിയൂർ പൊന്നമ്മയുടെ അന്ത്യം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 79 വയസിൽ മരണത്തിന് കീഴടങ്ങിയത്. അമ്മ…

Read More

സുഹൃത്തായ യുവതിയുടെ വീടിന് മുന്നിലെത്തി സ്വയം തീകൊളുത്തി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം: സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്. യുവതിയുടെ വീടിന് മുന്നിൽവച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial