വെമ്പായം പഞ്ചായത്തിനെ നയിക്കാൻ വിദ്യാർത്ഥി നേതാക്കൾ;എം രാഹുൽ വൈസ് പ്രസിഡൻ്റ്
വെമ്പായം:വെമ്പായം ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനവും എൽഡിഎഫിന് . നെടുവേലി വാർഡ് അംഗവും എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം രാഹുൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.എൽഡിഎഫിനും യുഡിഎഫിനും 8 അംഗങ്ങൾ വീതമുള്ള ഭരണസമിതിയിൽ നറുക്കെടുപ്പിലൂടെയാണ് എം രാഹുൽ വൈസ് പ്രസിഡൻ്റ് ആയത്. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 5 വോട്ടും എൽഡിഎഫിനും യുഡിഎഫിനും 8 വോട്ട് വീതവും ലഭിച്ചു.എസ്ഡിപിഐ അംഗങ്ങളുടെ വോട്ട് അസാധുവായി. തുടർന്നാണ് നറുക്കെടുപ്പ് നടന്നത്.രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വട്ടപ്പാറ വാർഡ്…

