kerala14.in

പത്മ പുരസ്‌കാരങ്ങൾക്ക് വെള്ളാപ്പള്ളിയേയും വിഎസിനെയും കേരളം ശുപാർശ ചെയ്തില്ല; കേരളത്തിന്റെ പട്ടികയിൽ മമ്മൂട്ടി മാത്രം

തിരുവനന്തപുരം: പത്മപുരസ്‌കാരങ്ങൾക്കായി കേന്ദ്രത്തിന് കേരള സർക്കാർ സമർപ്പിച്ച ശുപാർശ പട്ടികയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരും കേരളത്തിന്റെ ശുപാർശ പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വി എസും വെളളാപ്പള്ളിയും പട്ടികയിൽ ഇടംനേടി. വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ നൽകിയത്. നടൻ മമ്മൂട്ടിയുടെ പേര് കേരളം നൽകിയ ശുപാർശ പട്ടികയിൽ ഇടം നേടിയിരുന്നു. മമ്മൂട്ടിയെ കഴിഞ്ഞ തവണയും…

Read More

വനിത ഡോക്ടർക്ക് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചു; 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കർണൂൽ: വനിത ഡോക്ടർക്ക് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചു. 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് സംഭവം. വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു. ഡോക്ടർ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിലുള്ള പകയാണ് അയാളുടെ ഭാര്യയായ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവയ്ക്കാൻ കാരണം. ജനുവരി 10നാണ് കർണൂൽ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40),…

Read More

ആൺ സുഹൃത്തിനൊപ്പം വനപ്രദേശം സന്ദർശിക്കാനെത്തിയ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

ഭോപ്പാൽ: ആൺ സുഹൃത്തിനൊപ്പം വനപ്രദേശം സന്ദർശിക്കവെ കൂട്ട ബലത്സംഗത്തിനിരയായി യുവതി. സാഗർ ജില്ലയിലെ വനപ്രദേശത്ത് വെച്ചാണ് കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം യുവതിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ജനുവരി 20നായിരുന്നു സംഭവം. റാനു 27 കാരനായ ജയഗോപാൽ ഗൗർ, 26 കാരനായ സുന്ദർ ഭഗവാൻ ദാസ് എന്ന യുവതിയെ പീഡിപ്പിച്ചു. വനത്തിൽ വച്ച് യുവതിയെയും സുഹൃത്തിനെയും കണ്ട പ്രതികൾ ഇവരെ തടയുകയായിരുന്നു. സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം യുവതിയെ ഉൾക്കാട്ടിലേക്കു കൊണ്ടുപോയി…

Read More

അങ്കമാലിയില്‍ 21കാരിയുടെ ആത്മഹത്യ; ആണ്‍സുഹൃത്തിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച്‌ കുടുംബം

കൊച്ചി: എറണാകുളം അങ്കമാലിയില്‍ 21കാരിയുടെ ആത്മഹത്യയയ്ക്ക് പിന്നില്‍ ആണ്‍സുഹൃത്തിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച്‌ കുടുംബം ജിനിയ ജോസാണ് മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍യിട്ടുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ യുവാവിനെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ജിനിയ കൂട്ടുക്കാരിക്ക് ഇൻസ്റ്റഗ്രാമില്‍ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അടുത്ത കൂട്ടുകാരോട് ഫോണില്‍ സംസാരിക്കുന്നതിന്റെ പേരില്‍ പോലും ആണ്‍സുഹൃത്തില്‍ നിന്ന് ശകാരമേല്‍ക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയയുടെ സന്ദേശം. ‘ഒരു കോള്‍ പോലും ബിസിയാകാൻ…

Read More

എസ്‌എന്‍ഡിപി ഐക്യത്തില്‍ നിന്ന് എന്‍എസ്‌എസ് പിന്മാറി; പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്

കോട്ടയം: എന്‍എസ്‌എസ് എസ്‌എന്‍ഡിപി ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്‌എസ്. ഐക്യം പ്രായോഗികമല്ലെന്നാണ് എന്‍എസ്‌എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം ഐക്യശ്രമം ഇപ്പോഴത്തെ രാഷ്ട്രീയത്തെ സാഹചര്യത്തില്‍ പരാജയമാകുമെന്നാണ് വിലയിരുത്തല്‍. എന്‍എസ്‌എസിന് എല്ലാ പാര്‍ട്ടികളോടും സമദൂരമായിരിക്കുമെന്നും സുകുമാരന്‍ നായര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി. എന്‍എസ്‌എസ് തീരുമാനത്തിന്റെ പൂര്‍ണരൂപം അറിഞ്ഞശേഷം മറുപടി പറയാമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read More

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യാം

1-ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യണം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് പോള്‍-ആപ്പ് (POL-APP) മുഖേനയോ, തുണ വെബ് പോര്‍ട്ടല്‍ മുഖനയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയോ പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ ഐ. എം.ഇ.ഐ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം. 2-www.ceir.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യും. വെബ്‌സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ ബ്ലോക്ക് സ്റ്റോളെന്‍/ലോസ്റ്റ് മൊബൈല്‍ എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും…

Read More

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഇനി പുതിയ വെബ് പോര്‍ട്ടല്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ വെബ് പോര്‍ട്ടല്‍ സജ്ജമാക്കി. ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്ന www.dhsekerala.gov.in എന്ന വെബ്‌സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടതായതിനെ തുടര്‍ന്നാണ് കൂടുതല്‍ ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ പുതിയ സംവിധാനം ഒരുക്കിയത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) സഹകരണത്തോടെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പുതിയ വെബ്‌സൈറ്റ് വികസിപ്പിച്ചത്. www.hseportal.kerala.gov.in എന്നതാണ് പുതുക്കിയ ഔദ്യോഗിക വെബ്‌സൈറ്റിന്റെ വിലാസം. പുതിയ പോര്‍ട്ടലിലൂടെ ഹയര്‍ സെക്കന്‍ഡറി വിഭാഗവുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേഷന്‍, പരീക്ഷ, ധനകാര്യം, അക്കാദമിക് മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട…

Read More

കുട്ടികള്‍ക്ക് എഐയുമായുള്ള ചാറ്റിന് നിയന്ത്രണം; വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ആപ്പുകളില്‍ മെറ്റയുടെ പുതിയ തീരുമാനം

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് എഐ കഥാപാത്രങ്ങളുമായി ചാറ്റ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി മെറ്റ. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ആപ്പുകളില്‍ എഐ ഉപയോഗിച്ച് സാങ്കല്‍പിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് സംവദിക്കാനാകുന്ന ‘എഐ സ്റ്റുഡിയോ’ ഫീച്ചര്‍ ഇനി പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഭ്യമാകില്ലെന്ന് മെറ്റ അറിയിച്ചു. എഐ കാരക്ടറുകള്‍ താത്കാലികമായി കുട്ടികള്‍ക്ക് ലഭ്യമാകില്ലെന്നും ആവശ്യമായ സുരക്ഷാ മാറ്റങ്ങള്‍ വരുത്തിയ ശേഷം വരും ദിവസങ്ങളില്‍ ഫീച്ചര്‍ പുനരാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, മെറ്റയുടെ എഐ അസിസ്റ്റന്റ് സേവനം തുടര്‍ന്നും ലഭ്യമാകും. എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങള്‍ കുട്ടികളില്‍ മാനസികവും സാമൂഹികവുമായ…

Read More

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരെ കർശന നടപടി.

ചെന്നൈ:തമിഴ്‌നാട്ടിൽ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് നിയന്ത്രിക്കാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കി. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിൽ ഈടാക്കുന്ന അമിതമായ ഫീസ് വർധന  നിയന്ത്രിക്കപ്പെടും. നിയമസഭ പാസാക്കിയ തമിഴ്‌നാട് സ്‌കൂൾസ്(റഗുലേഷൻ ഓഫ് കലക്ഷൻ ഓഫ് ഫീ) ഭേദഗതി ബിൽ-2026 പ്രകാരം വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഏഴംഗ സമിതിയായിരിക്കും ഇനി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഘടന നിശ്ചയിക്കുക.. സമിതി നിശ്ചയിക്കുന്ന ഫീസ് ഘടനയും നിരക്കും സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും ബാധകമായിരിക്കും.  ഫീസ് നിർണയിക്കുന്ന സമിതിയിൽ പി.ടി.എ പ്രതിനിധികൾ,…

Read More

ബി എസ് എൻ എല്ലി ലെ ജീവനക്കാരനെ  സ്വകാര്യ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം :മലപ്പുറം ബിഎസ്എൻഎല്ലിലെ ജീവനക്കാരനെ കോട്ടക്കുന്നിൽ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചട്ടിപ്പറമ്പ് പാങ്ങ് വാഴേക്കോട് സ്വദേശി നടയത്ത് കുന്നേൽ വീട്ടിൽ ബി. സനിലാണ് (49) മരിച്ചത്. മൃതദേഹം പഴകിയ നിലയിലായിരുന്നു.കോട്ടക്കുന്ന് റിങ് റോഡിൽ ഇദ്ദേഹത്തിന്റെ സ്കൂ‌ട്ടർ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.സനിലിനെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 14ന് മലപ്പുറം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. മലപ്പുറത്ത് നിന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. പോസ്റ്റ് മോർട്ടത്തിന് മഞ്ചേരി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial