കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി തിരക്കിട്ട നീക്കം; കരുനീക്കി എംപിമാരും മുതിർന്ന നേതാക്കളും



സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി നീക്കം സജീവമാക്കി എംപിമാരും മുതിർന്ന നേതാക്കളും. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്.
കെപിസിസി, ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തും.
അതേസമയം കെപിസിസി അധ്യക്ഷ പദവിയെച്ചൊല്ലി കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുകയാണ്. കോഴിക്കോടും തൃശൂരിലും കോട്ടയത്തും സണ്ണി ജോസഫിന് എതിരെ ഫ്ലെക്‌സ് ഉയർന്നു. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എംപിയും എംഎൽഎമാരും മണ്ഡലം നോക്കട്ടെയെന്നും ഫ്ലക്സിൽ പറയുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: