മന്ത്രി അല്ലാത്ത ഒരാള്‍ കെപിസിസി പ്രസിഡന്റ് ആകണം; രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിച്ച് സണ്ണി ജോസഫ്
ഡൽഹി: കെപിസി അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രിസ്ഥാനമില്ലാത്ത ഫുള്‍ടൈം നേതാവിനെ വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് നിർദേശിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും വിശദമായി ചർച്ചയായി. “താൻ നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന സാഹചര്യത്തില്‍ കെപിസിസിക്ക് പുതിയൊരു ഫുള്‍ടൈം പ്രസിഡന്റ് വരുന്നതാണ് പാർട്ടിയുടെ പ്രവർത്തനങ്ങള്‍ക്ക് നല്ലത്” എന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടത്…

