പത്തനംതിട്ട : പത്തനംതിട്ടയില്‍ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി. വടശ്ശേരിക്കര റേഞ്ചിന് കീഴില്‍ വേട്ടക്കിറങ്ങിയവരാണ് പിടിയിലായത്. ഇവര്‍ കേഴമാനെ വെടിവെച്ചു കൊന്നു ഇറച്ചിയാക്കി. നാലംഗ സംഘത്തില്‍ നിന്ന് തോക്ക് ഉള്‍പ്പെടെ ആയുധങ്ങളും പിടികൂടി. ഗുരുനാഥന്‍മണ്ണ് സ്വദേശികളായ ജോര്‍ജുകുട്ടി, ബാബു, അലക്‌സ്, അഭിലാഷ് എന്നിവരാണ് പിടിയിലായത്.
റാന്നി ഡിഎഫ്ഒയ്ക്ക് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. വടശേരിക്കര റെയിഞ്ച് ഓഫീസര്‍ ജി. എസ് രഞ്ജിത്ത്, ഗുരുനാഥന്‍മണ്ണ് ഡിവൈആര്‍ഒ ഇന്‍ ചാര്‍ജ് ഒ എ ശ്യാംകുമാര്‍, ബിഎഫ്ഒമാരായ കെ എം രഞ്ജിത്ത്, വിമല്‍, ഷാജി, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പിടികൂടിയത്.


