Headlines

kerala14.in

മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ്, സ്വന്തം നേതൃത്വത്തിലേക്ക് നോക്കുന്നത് നന്നായിരിക്കും; കോണ്‍ഗ്രസ് നേതൃത്വത്തോട് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ്, സ്വന്തം നേതൃത്വത്തിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ സെക്രട്ടറിയേറ്റിലെ പോര്‍ട്ടിക്കോയില്‍ വെച്ചാണ് കണ്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ കൃത്യമായി വ്യക്തമാക്കിയിരുന്നതാണെന്ന് ശിവന്‍കുട്ടിപറഞ്ഞു. ശബരിമലയിലെ ആവശ്യത്തിനായി പോലിസിന് ഒരു ആംബുലന്‍സ് കൈമാറുന്ന പരസ്യമായ ഒരു ചടങ്ങായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആ ചടങ്ങിലെ ദൃശ്യങ്ങളില്‍ നിന്ന് സൗകര്യപൂര്‍വ്വം ചില ഭാഗങ്ങള്‍ മാത്രം…

Read More

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു

ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ മലപ്പുറം ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് കര്‍ശന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 2024 വര്‍ഷത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍, ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍…

Read More

മനസ്സമ്മതം കഴിഞ്ഞതിന്റെ സന്തോഷം നടൻ ബിനീഷ് ബാസ്റ്റിൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

കൊച്ചി: മനസ്സമ്മതം കഴിഞ്ഞതിന്റെ സന്തോഷം നടൻ ബിനീഷ് ബാസ്റ്റിൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. അടൂർ സ്വദേശിനിയായ താരയാണ് വധു. ‘എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എൻ്റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വർഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട്. അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹമെന്ന് സന്തോഷ വാർത്ത പങ്കിട്ടുകൊണ്ട് ബിനീഷ് കുറിച്ചു. പത്തുവർഷത്തിലേറെയായി സിനിമാലോകത്ത് സജീവമായ ബിനീഷ്…

Read More

ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന; ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ മദ്യം വിറ്റു, 19 ശതമാനത്തിന്‍റെ വര്‍ധനവ്

ബെവ്കോയില്‍ റെക്കോർഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്ന് കണക്ക്. ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബർ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷത്തേക്കാള്‍ 19 ശതമാനം വർധനവാണ് ഉണ്ടായത്. ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷത്തെ…

Read More

മദ്യലഹരിയിൽ വാഹനമോടിച്ച് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട സംഭവം;സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കോട്ടയം: കോട്ടയത്ത് മദ്യലഹരിയിൽ വാഹനമോടിച്ച് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കോട്ടയം നാട്ടകം എംസി റോഡിൽ വച്ച് ആയിരുന്നു സംഭവം. അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരുമായും പോലീസുമായും താരം വക്കുതർക്കത്തിലേർപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമത്തിൽ വൈറലാണ്. പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ ചികിത്സയിലാണ്. ഇയാളുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംഭവത്തിൽ ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാർഥ് അക്രമിച്ചിരുന്നു. 24ന് രാത്രി നാട്ടകം ഗവൺമെന്‍റ് കോളേജിന് സമീപം…

Read More

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ കുടുംബം ക്ഷണിക്കാതെയെത്തി മുഖ്യകര്‍മിയായി ‘സുനില്‍ സ്വാമിയുടെ പ്രകടനം’; ഇയാള്‍ നിരവധി തട്ടിപ്പുകേസില്‍ ജയിലില്‍ കിടന്നയാള്‍

    മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിലെ സുനില്‍ദാസ് എന്ന സുനില്‍ സ്വാമിയുടെ സാന്നിധ്യത്തെ ചൊല്ലി വിവാദം. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന് സുനില്‍ ദാസ് നേതൃത്വം നല്‍കിയത്. ആരാണീ കര്‍മിയെന്ന് അന്തരിച്ച ശ്രീനിവാസന്റെ കുടുംബത്തിന് ഇയാളെ അറിയില്ല. കുടുംബം വേര്‍പാടിന്റെ വേദനയില്‍ നീറുമ്പോള്‍ അവരുടെ അനുമതിയില്ലാതെ സംസ്‌കാര ചടങ്ങിന്റെ കാര്‍മികത്വം സ്വയം ഏറ്റെടുത്തതാണ് സുനില്‍ദാസ്. കുടുംബം തീരുമാനിച്ച കര്‍മികളെ മറികടന്ന് സുനില്‍ദാസ് എന്ന സുനില്‍ സ്വാമിയുടെ പ്രകടനമായിരുന്നു അവിടെ. പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിള്‍…

Read More

റോഡിൽ ഓഫായി നിന്ന കാറിലെ യാത്രക്കാരെ മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: റോഡിൽ ഓഫായി നിന്ന കാറിലെ യാത്രക്കാരെ മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. പിരപ്പൻകോട് അജി വിലാസത്തിൽ 45 കാരനായ അജിയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോട് വച്ചായിരുന്നു കാറിലുണ്ടായിരുന്ന യുവതിയെയും കുടുംബത്തെയും പ്രതി ആക്രമിച്ചത്. യുവതിയാണ് കാർ ഓടിച്ചിരുന്നത്. ജംഗ്ഷനിലെത്തിയപ്പോൾ എൻജിൻ ഓഫായി കാർ നിന്നു. ഇതോടെ റോഡരുകിൽ നിൽക്കുകയായിരുന്ന പ്രതി കാറിൽ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയുംചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയെയും…

Read More

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ന് നൂറ് വയസ്

ദില്ലി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്. 100ാം വാര്‍ഷികമായ ഇന്ന് ദില്ലിയില്‍ ദേശീയ കൗൺസിൽ ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ സെമിനാറില്‍ ഡി രാജ, അമര്‍ജീത് കൗര്‍, ആനി രാജ, പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും…

Read More

മത്സ്യബന്ധനത്തിന് പോയി മടങ്ങവെ പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റു;50 കാരന് ദാരുണാന്ത്യം

കപ്പൂർ: മത്സ്യബന്ധനത്തിന് പോയി മടങ്ങവെ പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റു. 50 കാരന് ദാരുണാന്ത്യം. കപ്പൂർ സ്വദേശി അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം മീൻ പിടിക്കുന്നതിനായി വീടിന് സമീപത്തെ വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുൽ ചെടികൾക്കിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് വീണ ചന്ദ്രനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം…

Read More

ഫോൺ ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യം; യുവാവിന് നേരെ വെടിയുതിർത്ത് ബന്ധു

തിരുവനന്തപുരം: ഫോൺ ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് യുവാവിന് നേരെ വെടിയുതിർത്ത് ബന്ധു. തിരുവനന്തപുരം ഉന്നാംപാറയിലാണ് രഞ്ജിത്ത് എന്ന യുവാവിന് എയർഗൺ കൊണ്ടുള്ള വെടിയേറ്റത്. ബന്ധുവായ സജീവ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ തൂങ്ങാംപാറയിലാണ് സംഭവം. ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. രഞ്ജിത്ത് തിരുവനന്തപുരത്തുള്ള ഒരു ബാറിൽ ജോലി ചെയ്തുവരികയാണ്. സജീവൻ സെക്യൂരിറ്റി ജോലിക്കാരനാണ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial