രോഗിയായ വളര്‍ത്തുനായയുടെ വേദന കണ്ടുനില്‍ക്കാനായില്ല; കടുത്ത വിഷാദം; യുപിയില്‍ സഹോദരിമാര്‍ ഫിനൈല്‍ കുടിച്ച് ജീവനൊടുക്കി
വളര്‍ത്തുനായയ്ക്ക് ഗുരുതര രോഗം വന്ന് അവശനിലയിലായതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ രണ്ടുപേര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങും (24) ജിയാ സിങുമാണ് (22) ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്. ഇരുവര്‍ക്കും വിഷാദ രോഗമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലഖ്‌നൗവിലെ ദൗദ മേഖലയിലാണ് സംഭവം നടന്നത്. 2014 മുതല്‍ ഇവര്‍ ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വളര്‍ത്തുനായയുടെ രോഗത്തിന് പലയിടത്തും കൊണ്ടുപോയി…

