Headlines

kerala14.in

വിവാഹ ദിവസം തന്നെ നവവധുവിനെ വരൻ വെട്ടിക്കൊന്നു

ബെംഗളൂരു: വിവാഹിതരായി മണിക്കൂറുകൾക്കുള്ളിൽ നവവധുവിനെ വരൻ വെട്ടിക്കൊന്നു. ചമ്പരസനഹള്ളി സ്വദേശി നവീന്‍(27) ആണ് വിവാഹത്തിന് പിന്നാലെ ഭാര്യ ലിഖിത(19)യെ വെട്ടിക്കൊന്നത്. വരനെ പരിക്കേറ്റനിലയിലും വീട്ടിലെ മുറിക്കുള്ളില്‍ കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ കര്‍ണാടകയിലെ കെ.ജി.എഫ്. ചമ്പരസനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം. മുറിക്കുള്ളില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ നവീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചെന്നാണ് നിഗമനം. ഇയാളുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം. ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ കല്യാണമണ്ഡപത്തില്‍വച്ച് നവീനും ലിഖിതയും വിവാഹിതരായത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം നവദമ്പതിമാരും…

Read More

ഒളിംപിക്സ് ഹോക്കിയിൽ  ഇന്ത്യക്ക് വെങ്കലം ; വിജത്തോടെ കളമെഴിഞ്ഞ് പി ആർ ശ്രീജേഷ്

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍. ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. ഈ മത്സരത്തോടു കൂടി ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ്…

Read More

ആലപ്പുഴയിൽ തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു

ആലപ്പുഴ : ആലപ്പുഴയിൽ സ്‌ക്കൂളിന് മുമ്പിൽ വെടിവെപ്പ്. പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ആർക്കും പരുക്കുകളില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയത്. വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും എയർ ഗണ്ണും കത്തികളും പൊലീസ് കണ്ടെടുത്തു. അധ്യാപകരാണ് പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് ചൊവാഴ്ച്ചയാണ്. നഗരത്തിലെ സർക്കാർ സ്കൂളിന് മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെ വെടി വെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം ആണ് വെടി വെപ്പിൽ എത്തിയത്.ആക്രമണത്തിൽ ആർക്കും സാരമായ പരിക്കില്ല. വിദ്യാർത്ഥികൾ…

Read More

എസ്എസ്എൽസി പരീക്ഷയുടെ ഗ്രേഡ് മാത്രമല്ല, മാർക്കും ഇനി അറിയാം; ഉത്തരവ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഇനി അറിയാൻ സാധിക്കും. പക്ഷെ ഇത് പരീക്ഷാ ഫലത്തിനൊപ്പം ലഭിക്കില്ല. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം മാർക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. എസ്എസ്എൽസി പരീക്ഷക്ക് ശേഷം മാർക്ക് വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളാണ് സർക്കാരിനെ സമീപിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്ന…

Read More

സ്കൂളിലെ ഓട്ട മത്സരത്തിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റൽ കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.

Read More

ഓൺലൈൻ ആപ്പുകൾക്ക് നിയന്ത്രണം കടുപ്പിക്കാൻ ആർബിഐ നീക്കം

ന്യൂഡൽഹി: ഓൺലൈൻ ലോൺ അപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അനധികൃത വായ്പ ആപ്പുകൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ ആർബിഐക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ഗവർണർ. കൂണുപോലെ മുളച്ചുപൊന്തുന്ന വായ്‌പ ആപ്പുകൾക്കുള്ള കൂച്ചു വിലങ്ങായിരുക്കും ആർബിഐയുടെ പുതിയ…

Read More

യുപിഐ സംവിധാനത്തിൽ വൻ പരിഷ്ക്കാരം; പേയ്‌മെൻ്റ് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തി

യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സംവിധാനത്തിൽ വൻ പരിഷ്കാരവുമായി റിസ‍ർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി പ്രാഥമിക ഉപഭോക്താവിന്‍റെ യുപിഐ ഐഡി ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഇടപാടുകൾ നടത്താം. ഇത് ഉപഭോക്താവിന്‍റെ അനുമതിയോടെയാകും. അനുമതി ലഭിച്ചയാള്‍ക്ക് പ്രാഥമിക ഉപയോക്താവിൻ്റെ യുപിഐയിൽ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും. യുപിഐ പേമെൻ്റ് ലിമിറ്റ് ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തിയതിനൊപ്പം ആർബിഐ ഈ തീരുമാനം പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് നികുതിയിൽ നിന്നും…

Read More

വിവാഹഘോഷയാത്രയ്ക്കിടെ വാഹനങ്ങളിൽ സാഹസിക യാത്ര; 18 യുവാക്കൾക്കെതിരെ കേസ്, ആറ് പേരുടെ ലൈസൻസ് റദ്ദ് ചെയ്യും

കണ്ണൂർ: വിവാഹഘോഷയാത്രയ്‌ക്കിടെ വാഹനങ്ങളിൽ സാഹസിക യാത്ര നടത്തിയ 18 യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ വാഹനം ഓടിച്ചിരുന്ന ആറ് പേരുടെ ലെെസൻസ് റദ്ദ് ചെയ്യും. ആഡംബര കാറുകൾ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം കെ മുഹമ്മദ് ഷബിൻ ഷാൻ (19), ആലോള്ളതിൽ എ മുഹമ്മദ് സിനാർ (19), മീത്തൽ മഞ്ചീക്കര വീട്ടിൽ മുഹമ്മദ് ഷഫീൻ (19), പോക്കറാട്ടിൽ ലിഹാൻ മുനീർ (20), കാര്യാട്ട് മീത്തൽ പി മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയിൽ കെ കെ മുഹമ്മദ്…

Read More

സിപിഎം തിരുവല്ല ഏര്യാ സെക്രട്ടറിക്കെതിരെ അച്ചടക്കനടപടി; ചുമതലയിൽ നിന്നും മാറ്റി

പത്തനംതിട്ട: സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി. തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അഡ്വ. ഫ്രാൻസിസ് വി.ആൻറണിയെ ചുമതലയിൽ നിന്നും മാറ്റി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്നും ഫ്രാൻസിസ് വി ആന്റണിയെ നീക്കം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടി ജില്ലാകമ്മിറ്റി അംഗമായ പി.ബി.സതീശിനാണ് ഏരിയാ സെക്രട്ടറിയുടെ പകരം ചുമതല. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോല്പിക്കുന്നതിനായി ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ…

Read More

സംസ്ഥാനത്തെ സ്കൂളുകളിൽ പാദ വാർഷിക പരീക്ഷ സെപ്തംബർ 3 മുതൽ 12 വരെ

സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വര്‍ഷത്തെ  പാദ വാർഷിക പരീക്ഷ (ഓണപ്പരീക്ഷ) യുടെ തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപ്പരീക്ഷ സെപ്റ്റംബര്‍ 03 (ചൊവ്വ) മുതല്‍ 12 (വ്യാഴം) വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഓള്‍പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial