കൊച്ചിയിലെ ലഹരിക്കേസ്; ഓം പ്രകാശിന് പിന്നാലെ ഒരാള്‍ കൂടി കസ്റ്റഡിയിൽ; സിനിമ താരങ്ങളെ മുറിയിൽ എത്തിച്ചയാളെന്ന് സംശയം
കൊച്ചി: കൊച്ചിയിൽ ലഹരിക്കേസിൽ പിടിയിലായ ഗുണ്ടാ തലവൻ ഓം പ്രകാശിന് പിന്നാലെ ഒരാൾ കൂടെ പോലീസിന്റെ കസ്റ്റഡിയിൽ. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എളമക്കര സ്വദേശി ബിനു ജോസഫ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പോലീസ് പിടികൂടിയ ബിനുവിനെ മരട് പോലീസിന് കൈമാറി. ഇയാൾ സിനിമ താരങ്ങളെ ഓം പ്രകാശിന്റെ മുറിയിൽ എത്തിച്ചെന്നാണ് സംശയം. കേസിൽ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്റെ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇരുവരെയും പോലീസ് ഉടൻ…

