സിദ്ധിഖിനെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക സംഘം നോട്ടീസ് നൽകി
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക സംഘം നോട്ടീസ് നൽകിയതിനെ തുടർന്ന് നടൻ സിദ്ദിഖ് ഇന്ന് പോലീസിനു മുന്നിൽ ഹാജരാകും. ബലാത്സംഗ കേസിലെ പ്രതിയായ നടന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് താൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് കാണിച്ച് നടൻ പോലീസിന് ഇമെയിൽ അയച്ചിരുന്നു. ഇതെതുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിനു ശേഷംസിദ്ദിഖിനെ വിട്ടയക്കും. ഇടക്കാല ജാമ്യം…

