Headlines

kerala14.in

അരഞ്ഞാണം മോഷ്ടിച്ച യുവതി അറസ്റ്റിൽ

തിരൂർ: പള്ളിയിൽ നിന്നും കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്തു. നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗ (48)ത്തെയാണ് തിരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ഞായറാഴ്‌ച വൈകുന്നേരം തിരൂർപാൻ ബസാറിലെ പള്ളിയിൽ നിസ്ക്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്‌ടിക്കപ്പെട്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചതിനാൽ സ്‌ഥലത്തെത്തി യുവതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് തിരൂർ ഡി വൈ എസ് പി കെ എം ബിജുവിന്റെ…

Read More

കല്യാണത്തണ്ട് മലനിരകളിലെ നീലക്കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കി: നീലകുറിഞ്ഞി കാണാൻ കല്യാണത്തണ്ട് മലനിരകളിൽ തിരക്ക്. മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട കുറിഞ്ഞികളും. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ കുറിഞ്ഞി വസന്തം പടർന്നതോടെ കാഴ്ചക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. തുടക്കത്തിൽ അങ്ങിങ്ങായി ചെറിയ തോതിൽ കണ്ട പൂക്കൾ ശക്തമായ മഴ ദിവസങ്ങൾക്ക് ശേഷം ഒരു മലനിരയാകെ പടർന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നുള്ള സഞ്ചാരികളാണ് കുറിഞ്ഞി വസന്തം നുകരാൻ എത്തുന്നത്. സഞ്ചാരികളിൽ ഏറെയും ചെറുപ്പക്കാരണന്നതാണ് മറ്റൊരു പ്രത്യേകത. ഞായറാഴ്ച…

Read More

കല്ലറയിൽ യുവതി വീടിനുള്ളിൽ തീകൊളുത്തി ജീവനൊടുക്കി

തിരുവനന്തപുരം: യുവതി വീടിനുള്ളിൽ തീകൊളുത്തി ജീവനൊടുക്കി. കല്ലറ മുതുവിള വൈദ്യന്‍മുക്ക് സ്വദേശി സുമ(37)യാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സുമയുടെ ഭര്‍ത്താവ് ശരത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. രണ്ട് കുട്ടികളുണ്ട്. മക്കള്‍ സ്‌കൂളില്‍ പോയതിന് ശേഷം വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. വീടിന്റെ രണ്ടുവശത്തെയും വാതിലുകള്‍ അടച്ചിട്ടശേഷം യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു….

Read More

പാരിസിൽ‌ ഇന്ത്യയ്ക്ക് നിരാശ: വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; പ്രതിഷേധം അറിയിച്ച് ഇന്ത്യ

      പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോഗ്യയാക്കിയത്. അയോഗ്യയാക്കിയതോടെ വിനേഷ് ഫോഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോഗ്യയാക്കിയത്. ഇന്ത്യൻ സംഘം പ്രതിഷേധം അറിയിച്ചു. വനിതകളുടെ…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നല്‍കി പ്രഭാസ്

വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് പ്രഭാസ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. മുന്‍പ് പ്രളയ കാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു.

Read More

എട്ടാം ക്ലാസിലെ ഓൾപാസ് എടുത്തുമാറ്റി; മിനിമം മാര്‍ക്ക് 30 ശതമാനം ആക്കും

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് വാരിക്കോരി മാർക്ക് നൽകുന്നുവെന്ന ചീത്തപ്പേര് മാറ്റാൻ തീരുമാനം. അതിന്റെ മുന്നോടിയായി എട്ടാം ക്ലാസിലെ ഓൾപാസ് എന്ന സമ്പ്രദായം വെടോടെ പിഴുതെറിഞ്ഞാണ് പുതിയ തീരുമാനത്തിന് തുടക്കം കുറിച്ചത്. കൂടാതെ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ…

Read More

കരുനാഗപ്പളിയിൽ പത്തുവയസുകാരിയോട് ലൈംഗിക അതിക്രമം;  മദ്രസ അധ്യാപകൻ അറസ്റ്റിൽ.

കൊല്ലം: പത്തുവയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദ്(44)ആണ് പിടിയിലായത്. പെൺകുട്ടി സ്കൂളിലെ അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് നൗഷാദ് ലൈം​ഗികാതിക്രമം നടത്തിയത്. മതപാഠശാലയിലെ അധ്യാപകനായ ഇയാൾ പെൺകുട്ടിയെ പിൻതുടർന്ന് വീട്ടിലെത്തുകയും ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഇത്. എന്നാൽ ഉടൻ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി…

Read More

കിടപ്പുമുറിയിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; അതിഥി തൊഴിലാളി അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിടപ്പുമുറിയിലെ ദൃശ്യങ്ങൾ മൊബൈല്‍ ഫോൺ ക്യാമറയിൽ പകർത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ. ഝാര്‍ഖണ്ഡ്‌ സ്വദേശിയായ പ്രദീപ് മണ്ഡലാണ് അറസ്റ്റിലായത്. കിടപ്പുമുറിയിലെ എയർഹോളിലൂടെ ആണ് ഇയാൾ വീഡിയോ പകർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയറുംമുട് സ്വദേശിനിയാണ് ഇതു സംബന്ധിച്ച് വിഴിഞ്ഞം പോലീസിന് പരാതി നൽകിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.വീടിന്റെ ടെറസിലൂടെ കയറിയ ഇയാൾ കിടപ്പുമുറിയിലെ എയർഹോൾ വഴി മൊബൈൽ ഫോൺ കടത്തിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. സംഭവംകണ്ട അയൽവീട്ടുകാർ ബഹളം…

Read More

അനുവാദമില്ലാതെ മരം മുറിച്ചു: തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ സ്ഥല ഉടമയുടെ പരാതി; 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ആലപ്പുഴ: പറമ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചെന്ന പരാതിയിൽ തൊഴിലുറപ്പ് തോഴിലാളികൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ആലപ്പുഴ കൈനകരിയിലാണ് സംഭവമുണ്ടായത്. സ്ഥലം ഉടമ യോഹന്നാന്‍ തരകന്‍റെ പരാതിയിലാണ് എട്ട് വർഷത്തിനു ശേഷം വിധി വന്നത്. 2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 8ാം വാര്‍ഡില്‍ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തിയത്. ഈ സമയത്ത് തന്റെ…

Read More

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും

ധാക്ക: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തന്നെ തീരുമാനിക്കും. പ്രക്ഷോഭകാരികളുടെ ആവശ്യം കണക്കിലെടുത്ത് സൈനിക നേതൃത്വത്തിലും വ്യാപക അഴിച്ചുപണി ഉണ്ടാവും. നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമാണ് മുഹമ്മദ് യൂനുസ്. നേരത്തെ ബംഗ്ലാദേശില്‍ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം കണക്കിലെടുത്ത്, രൂപീകരിക്കാന്‍ പോകുന്ന ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial