Headlines

kerala14.in

അനുവാദമില്ലാതെ സ്ത്രീയുടെ കൈപിടിക്കുന്നതും  ‘ഐ ലവ് യു’ പറയുന്നതും കുറ്റകൃത്യം; ഛത്തീസ്ഗഡ് ഹൈകോടതി

റായ്പുർ: അനുവാദമില്ലാതെ സ്ത്രീയുടെ കൈപിടിക്കുന്നതും വലിച്ചടുപ്പിക്കുന്നതും ‘ഐ ലവ് യു’ പറയുന്നതും കുറ്റകൃത്യം. ഇത് സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതെന്ന് ഛത്തീസ്ഗഡ് ഹൈകോടതി. സ്‌കൂൾ വിട്ട് വരവെ പെൺകുട്ടിയുടെ കൈ പിടിച്ച് വലിച്ചടുപ്പ് ഐ ലവ് യു പറഞ്ഞതിന് മൂന്ന് വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്‍റെ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.സിയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 2022ലാണ് യുവാവിന് വിചാരണ കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷ വിധിച്ചത്. സംഭവം…

Read More

ലൈസൻസ് അപേക്ഷ വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥ അറസ്റ്റിൽ

തലശ്ശേരി: ലൈസൻസ് അപേക്ഷ വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി. രാജുവാണ് പിടിയിലായത്. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജീവനക്കാരിയാണ് മഞ്ജിമ. പറശ്ശിനിക്കടവ് സ്വദേശിയായ ഒരാളുടെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം ഇടപെടുന്നത്. ഓൺലൈനായി നൽകിയ ലൈസൻസ് അപേക്ഷയുടെ ഫയൽ മുന്നോട്ടു നീക്കുന്നതിനായി 6,000 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ പണം കൈമാറാൻ തയ്യാറായപ്പോൾ, ട്രെയിൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉദ്യോഗസ്ഥയ്ക്ക് തലശ്ശേരി റെയിൽവേ…

Read More

വിവാഹ അഭ്യർത്ഥന നിരസിച്ചു;ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവ് പിന്തുടർന്ന് ആക്രമിച്ചതായി പരാതി

ബെംഗളൂരു: ബംഗളുരുവിലെ ഉള്ളാൾ മെയിൻ റോഡിലെ ജ്ഞാനജ്യോതിനഗറിലെ 21 വയസ്സുള്ള പെൺകുട്ടിയെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവ് പിന്തുടർന്ന് ആക്രമിച്ചതായി പരാതി. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് യുവാവ് ആക്രമിച്ചത്. നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വിലക്കിയിട്ടും ഇത് തുടർന്നതോടെ യുവതി ഇയാളിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഉള്ളാൾ റോഡിൽ വച്ച് നവീൻ യുവതിയെ…

Read More

അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് യുവതിയെ ബലാത്സംഗ ചെയ്ത സംഭവം; തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതി കസ്റ്റഡിയിൽ

കോഴിക്കോട്: അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് യുവതിയെ ബലാത്സംഗ ചെയ്ത സംഭവത്തിൽ തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതി കസ്റ്റഡിയിൽ. കൊടകര റഷീദിനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഡിസംബർ 13 ന് അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് റഷീദ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തിൽ കൂട്ടുപ്രതികളായ മൂന്നു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്….

Read More

മുസ്ലീം ലീഗിന് വഴങ്ങി കോൺഗ്രസ്; കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടും

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്. മുസ്ലീം ലീഗിന് ഒരുവര്‍ഷം ഡെപ്യൂട്ടി മേയര്‍ഷിപ്പ് നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. ലീഗ് കൗണ്‍സിലര്‍ ടികെ അഷ്‌റഫ് ഡെപ്യൂട്ടി മേയറാകും. പികെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ‘ഡെപ്യൂട്ടി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഒരു ടേം ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിച്ചു. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന…

Read More

ബെംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി എത്തി, ലക്ഷ്യം ക്രിസ്മസ്-പുതുവത്സര വിപണി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

      കോട്ടയം: ഈരാറ്റുപേട്ടയിൽ വൻ രാസലഹരി വേട്ട. മൂന്ന് യുവാക്കൾ അറസ്റ്റിൽ. ക്രിസ്തുമസിനും പുതുവത്സരത്തിനുമുള്ള വിൽപന ലക്ഷ്യംവെച്ച്കൊണ്ടുവന്ന 99.073 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഈരാറ്റുപേട്ട സ്വദേശികളായ വിമൽ രാജ്, ജീമോൻ എം.എസ്., അബിൻ റെജി എന്നിവരാണ് പിടിയിലായത്. മൂന്നുപേരും ചേർന്ന് ബെംഗളൂരുവിൽനിന്ന് എംഡിഎംഎ വാങ്ങി തിരികെ വരുന്ന വഴി ഈരാറ്റുപേട്ടയിൽവെച്ചാണ് പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പോലീസും നടത്തിയ സംയുക്തപരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

Read More

പള്ളിയിൽ പുൽക്കൂടൊരുക്കാൻ എത്തിയ 15കാരന് നേരെ പീഡനശ്രമം; പള്ളി പരിപാലന സമിതി അംഗം പിടിയിൽ

     തിരുവനന്തപുരം : പുൽക്കൂട് നിർമ്മിക്കാനെത്തിയ 15കാരന് നേരെ പീഡനശ്രമം. മുട്ടട ഹോളിക്രോസ് പള്ളിയിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരുത്തിപ്പാറ സ്വദേശി അതുൽ ജോസഫ് എന്ന 38കാരനാണ് പിടിയിലായത്. പുൽക്കൂട് പണിയാനെത്തിയ പത്താം ക്ലാസ്സുകാരന് നേരെയായിരുന്നു അതിക്രമം. കുട്ടിയെ പള്ളിയുടെ പിൻഭാഗത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡനശ്രമം. രക്ഷപ്പെട്ടോടിയ വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നാലെ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതുൽ ജോസഫിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പള്ളി പരിപാലന സമിതി അംഗമാണ് പ്രതി.

Read More

ക്രിസ്തുമസ് അവധി ഇല്ല; ഉത്തരവിറക്കി ലോക്ഭവൻ

തിരുവനന്തപുരം:ക്രിസ്തുമസിന് അവധി ഇല്ലാതെ ലോക്ഭവൻ. അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങിൽ ലോകഭവനിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്നും എല്ലാവരും നാളെ ഓഫീസിൽ ഹാജരാകണമെന്നും ലോക്‌ഭവൻ കൺട്രോളർ ഉത്തരവ് ഇറക്കി. രാവിലെ പത്തുമണിക്ക് നടക്കുന്ന പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്

Read More

ഇനി കേരളത്തിൽ സംസ്ഥാനത്തിന്റെ വക ഫോട്ടോ പതിച്ച ‘നേറ്റിവിറ്റി കാര്‍ഡ് ‘

      തിരുവനന്തപുരം : സംസ്ഥാനത്ത് ഇപ്പോള്‍ നല്‍കി വരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സര്‍ക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിന്‍ബലത്തോടുകൂടിയ ആധികാരിക രേഖ ആയാണ് കാര്‍ഡ് നല്‍കുക. ‘സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണ്. ഒരാള്‍, താന്‍ ഈ നാട്ടില്‍…

Read More

2025ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ

      റിലയൻസ് ജിയോയെ സംബന്ധിച്ചിടത്തോളം 2025 ഒരു പരിവർത്തനത്തിന്റെ വർഷമായിരുന്നു. ഈ വർഷം ജിയോ വിപണിയിലെ ആധിപത്യം അരക്കിട്ടുറപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ഒരു സാങ്കേതിക ശക്തിയായി സ്വയം അടയാളപ്പെടുത്തുകയും ചെയ്തു. 50 കോടി വരിക്കാർ എന്ന ചരിത്രനേട്ടം, ഫിക്സഡ് വയർലെസ് ആക്സസ് (FWA) രംഗത്ത് ആഗോളതലത്തിൽ ഒന്നാം സ്ഥാനം, സ്പേസ്എക്സ്, മെറ്റ തുടങ്ങിയ ഭീമന്മാരുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ നിർണ്ണായകമായ മുന്നേറ്റങ്ങൾ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐപിഒ പ്രഖ്യാപനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial