കേസുകൾ സ്വയം വാദിക്കും തീവെട്ടി ബാബു; 120 ലേറെ മോഷണക്കേസ്, ഒടുവിൽ നാട്ടുകാർ കെണിവെച്ച് പിടികൂടി
തിരുവനന്തപുരം:മോഷണ ശ്രമത്തിനിടെ പെരും കളളൻ തീവെട്ടി ബാബു പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വീട്ടിൽ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തുടനീളം 120 ലേറെ മോഷണക്കേസുകളിൽ പ്രതിയാണ് തീവെട്ടി ബാബു. ഞായറാഴ്‌ച രാത്രി മോഷണത്തിനായി കണിയാപുരത്തെ ഒരു വീട്ടിൽക്കയറിയതാണ് തീവെട്ടി എന്നു വട്ടപ്പേരുളള ബാബു. വീടിൻറെ മുൻ വാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്‌ദം കേട്ട് വീട്ടുകാർ ഉണർന്നു. നാട്ടുകാർ കൂടി, അപകടം മണത്ത ബാബു ഓടി, ഒടുവിൽ അരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിനടുത്ത് ഒളിച്ചിരുന്ന ബാബുവിനെ…

