Headlines

kerala14.in

‘കോഴിക്കോട് ഗർഭിണിക്ക് ക്രൂരമർദനം, ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു’; ഒന്നിച്ചു കഴിയുന്ന പങ്കാളി മയക്കുമരുന്നിന് അടിമയെന്ന് യുവതി

      കോഴിക്കോട് 8 മാസം ഗർഭിണിയായ യുവതിക്ക് ക്രൂരമർദനം. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു. നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ഒന്നിച്ചു കഴിയുന്ന പങ്കാളി മയക്കുമരുന്നിന് അടിമയെന്ന് യുവതി പറഞ്ഞു. ഒരു വർഷം മുമ്പ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായിരുന്നു, കൊണ്ടോട്ടി സ്വദേശിയായ യുവതി. നാട്ടുകാരുടെ സഹായത്തോടെ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്…

Read More

‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ബദൽനടപടികളുമായി സംസ്ഥാന സർക്കാർ. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹായ നിർദ്ദേശങ്ങൾ നൽകുന്നതിനായി രണ്ടു ഉദ്യോഗസ്ഥരെ ഹെൽപ്പ് ഡെസ്ക്‌കുകളിൽ ചുമതലപ്പെടുത്തും.എസ്ഐആറിൽ 2021 ലും 2024 ലും വോട്ട് ചെയ്‌തിരുന്നവർ ഒഴിവാക്കപ്പെടുന്നു. 19 ലക്ഷം പേർ വീണ്ടും കഠിന പ്രക്രിയയിലൂടെ കടന്നു പോകേണ്ടി വരും. 2002ൽ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയവർ ഇപ്പോൾ വോട്ടർ പട്ടികയിൽ ഉൾപ്പെടാതിരിക്കാനുള്ള സാധ്യത…

Read More

വിവാഹമോചനത്തിന് നോട്ടീസയച്ചതിന് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെടിവെച്ച് കൊന്നു

ബെംഗളൂരു: വിവാഹമോചനത്തിന് നോട്ടീസയച്ചതിന് പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. ബെംഗളൂരു ബസവേശ്വര സ്വദേശി ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലമുരുകന്‍ പൊലീസില്‍ കീഴടങ്ങി. അഞ്ച് തവണയാണ് ബാലമുരുകന്‍ വെടിയുതിര്‍ത്തത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗര്‍ അസിസ്റ്റന്റ് മാനേജറായിരുന്നു 39-കാരിയായ ഭുവനേശ്വരി. രണ്ടുമക്കളോടൊപ്പം ഇവര്‍ രാജാജിനഗറിലായിരുന്നു താമസം. ഇന്നലെ വൈകുന്നേരം ആറരയോടെ ബാങ്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്കുനേരെ ഭര്‍ത്താവ് ബാലമുരുകന്‍ വെടിയുതിര്‍ത്തത്. തലയ്ക്കും കൈയ്ക്കും വെടിയേറ്റ ഭുവനേശ്വരിയെ…

Read More

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവിൽ പറയുന്നു. ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാൻ തുടങ്ങിയ കാര്യങ്ങൾ ചെയ്ത ആൾ സേനയിൽ തുടർന്നാൽ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഉത്തരവിലുണ്ട്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഇദ്ദേഹം വിധേയനായിരുന്നു. അതേസമയം…

Read More

പച്ചമരുന്നിന്റെ വേര് മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം; തലയോട്ടി തല്ലി തകർത്തു

പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദനം. പാലൂർ സ്വദേശിയായ മണികണ്ഠനാണ് (26) ക്രൂര മർദമേറ്റത്. തലയോട്ടി തകർന്ന മണികണ്ഠൻ ആശുപത്രിയിൽ ചികിത്സയിലാണ്. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ചായിരുന്നു രാമരാജ് എന്നയാൾ ഈ മാസം ഏഴാം തീയതി മണികണ്ഠനെ മർദിച്ചത്. ബലം പ്രയോഗിച്ച് ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി മർദിച്ചു. രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട്ടേക്ക് പോയ മണികണ്ഠൻ തലകറങ്ങി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തലയോട്ടി തകർന്നതായി കണ്ടെത്തുന്നത്. പിന്നീട് ഉടൻ…

Read More

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കും

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി റാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.കേസില്‍ ഇതുവരെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു.ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ചു.നാലാം പ്രതിയായ ആനന്ദന്‍…

Read More

എം.ടി നിളയുടെ സംഗീതം : ആലങ്കോട് ലീലാകൃഷ്ണൻ

ജ്ഞാനപീഠപുരസ്കാര ജേതാവും മലയാളിയുടെ പ്രിയപ്പെട്ട കഥാകാരനുമായ എം. ടി. വാസുദേവൻ നായരുടെ ജീവിതം സംഗീതം പോലെ സാന്ദ്രവും സുന്ദരവുമായിരുന്നുവെന്ന് കവിയും ഗാനരചയിതാവുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. എം.ടിയുടെ ഓർമ്മയ്ക്കായി തയ്യാറാക്കിയ എം.ടി.സ്മൃതി സംഗീത ആൽബം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.നിസാംഅധ്യക്ഷനായി.  അഭിജിത്ത് പ്രഭ, ആര്യ അനിൽ എന്നിവർ പങ്കെടുത്തു. നിളനദിയുടെ പശ്ചാത്തലത്തിൽ എം ടി യുടെ ഗ്രാമത്തിലും പരിസരങ്ങളെയും ചിത്രീകരിച്ച വീഡിയോ ആൽബം ഗാനരചന നിർവഹിച്ചിരിക്കുന്നത് രാധാകൃഷ്ണൻ കുന്നുംപുറമാണ്. സംഗീതം നൽകിയിരിക്കുന്നത് കവി കേരളപുരം ശ്രീകുമാർ,…

Read More

പുറത്തിറങ്ങിയത് 183 സിനിമകൾ, ഹിറ്റുകൾ 15 എണ്ണം മാത്രം; 360 കോടിയുടെ നഷ്ടമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

2025 ലെ മലയാള സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. 183 ചിത്രങ്ങള്‍ റിലീസ് ചെയ്ത വർഷത്തിൽ വെറും 15 സിനിമകൾക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ൽ മലയാള സിനിമയ്ക്ക് 360 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിജയിച്ച 15 സിനിമകളിൽ എട്ട് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്ന് സംഘടന അറിയിക്കുന്നു. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവ്വം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ്…

Read More

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട്:വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ മാസം 5 നാണ് രാധാകൃഷ്ണൻ സെവനപ്പിന്‍റെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിച്ചത്. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Read More

ബിരിയാണിയിൽ ഉപ്പ് കൂടി; ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ

മുംബൈ: ബിരിയാണിയിൽ ഉപ്പ് കൂടിയതിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മഞ്ജർ ഇമാം ഹുസൈൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിൽ നിന്നുള്ള നാസിയ പർവീൺ (20) ആണ് മരിച്ചത്. നാസിയയുടെ അമ്മായിയുടെ മകനാണ് മഞ്ജർ.രണ്ടുവർഷത്തെ പ്രണയത്തിന് പിന്നാലെ മാതാപിതാക്കൾ ഇവരുടെ വിവാഹത്തിന് സമ്മതിച്ചു. 2023 ഒക്ടോബർ 20 ന് ഉത്തർപ്രദേശിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹശേഷം ദമ്പതികൾ മുംബൈയിലേക്ക് താമസം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial