ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി; വൻ വിജയം നേടി ഇന്ത്യ സഖ്യം
ഡൽഹി: ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. കനത്ത തോൽവി ഏറ്റുവാങ്ങി ബിജെപി. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 13 നിയമസഭാ സീറ്റുകളിൽ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികൾ വിജയം കൈവരിച്ചു. ഭാരതീയ ജനതാ പാർട്ടി രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത് ഇതിൽ പശ്ചിമ ബംഗാളിലെ നാല് സീറ്റിൽ തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി നാല് സീറ്റിൽ കോൺഗ്രസും തമിഴ്നാട്ടിലെ സീറ്റിൽ ഡിഎംകെയും പഞ്ചാബിലെ സീറ്റിൽ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം…

