എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു, അന്വേഷണം
റാഞ്ചി: ജാര്‍ഖണ്ഡില്‍ എക്‌സൈസ് സേനയിലേക്കുള്ള നിയമനത്തിലെ കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്ന പരീക്ഷയിലാണ് സംഭവം. ഓഗസ്റ്റ് 22 ന് റാഞ്ചി, ഗിരിദി, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് റിക്രൂട്ട്‌മെന്‍റ് നടന്നത്. പലാമുവില്‍ നാല് മരണങ്ങളും ഗിരിദി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും റാഞ്ചിയിലെ ജാഗ്വാര്‍ കേന്ദ്രത്തിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളിലും ഒരാള്‍ വീതവും മരിച്ചതായി…

