Headlines

kerala14.in

കണ്ണൂരിൽ വിദേശ വനിതയ്ക്ക് നേരെ ലൈം​ഗികാതിക്രമം; കളരി ​ഗുരുക്കൾ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ​ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് (53) അറസ്റ്റിലായത്. അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി. കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ് പരാതിക്കാരി. കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി…

Read More

നികുതി വെട്ടിപ്പ് കേസ്; വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ സുരേഷ് ​ഗോപി ഹൈക്കോടതിയിൽ

കൊച്ചി: നികുതി വെട്ടിപ്പ് കേസിൽ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയിൽ. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസിൽ വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയിലെ സമീപിച്ചത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കാനാവില്ലെന്നായിരുന്നു എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി. പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍…

Read More

കണ്ണൂരിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; കളരി ഗുരുക്കൾ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് (53) അറസ്റ്റിലായത്. അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത് കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയുടെ പരാതി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ് പരാതിക്കാരി.

Read More

പതിനാലുകാരിയെ പീഡിപ്പിച്ചത് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത്; മുപ്പത്തിരണ്ടുകാരന് 60 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

പത്തനംതിട്ട: പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പരാതിയ്ക്ക് 60 വർഷം കഠിന തടവിനും നാലര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും വിധിച്ച് കോടതി. തോട്ടപ്പുഴശ്ശേരി കോളഭാഗം, പരുത്തി മുക്ക്, കുഴിക്കാലായിൽ ചന്ദ്രൻ മകൻ ശ്രീജിത് ചന്ദ്രനെ (32)യാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 27 മാസം അധിക കഠിന തടവ് അനുഭവിക്കമം. പോക്സോ ആക്ടിലേയും ഇന്ത്യൻ പീനൽ കോഡിലേയും വിവിധ…

Read More

9 വയസുകാരിയെ പീഡിപ്പിച്ച് കനാലിൽ തള്ളി; പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ പിടിയിൽ

നന്ദ്യാല (ആന്ധ്രാപ്രദേശ്): ഒൻപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പിടിയിൽ. പാർക്കില്‍ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മൂന്ന് ആൺകുട്ടികൾ കനാലിലേക്ക് തള്ളിയിടുകയാണ് ഉണ്ടായത്. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടിയ്ക്കായി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. പാർക്കിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചു. തുടർന്ന് ഇവർ പെൺകുട്ടിയെ മുച്ചുമാരി ഇറിഗേഷൻ കനാലിലേക്ക് തള്ളിയിട്ടു. പിടിയിലായ പ്രതികളെല്ലം മുച്ചുമാരി ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന്…

Read More

ചാവക്കാട് മണത്തലയിൽ പട്ടാപ്പകൽ യുവതിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവർച്ചാ ശ്രമം

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ആലഞ്ചേരി സുജിത്തിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുജിത്തിന്റെ ഭാര്യ പ്രീജയുടെ ദേഹത്തേക്കാണ് മുളകു പൊടിയെറിഞ്ഞത്. പ്രീജ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുൻവശത്തെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ സാധനങ്ങൾ വാങ്ങാൻ പുറത്തു പോയ ഭർത്താവാണെന്ന് കരുതി വാതിൽ തുറന്നു. മുഖം മറച്ചെത്തിയ മോഷ്ടാവ് ഉടൻ തന്നെ പ്രീജയുടെ നേർക്ക് പൊടി എറിയുകയായിരുന്നു. പൊടി ദേഹത്തു വീണതോടെ പ്രീജ നിലവിളിച്ച് പിൻവാതിലിലൂടെ പുറത്തേക്കോടി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും…

Read More

ഓട്ടിസം ബാധിതനെ സർക്കാർ സ്കൂളിൽ നിന്ന് പുറത്താക്കി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ കുട്ടിയെ സർക്കാർ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കുട്ടിയെ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയെന്നാണ് ഉയരുന്ന ആരോപണം. തൈക്കാട് ഗവ. മോഡൽ സ്കൂളിൽ നിന്നുമാണ് കുട്ടിയെ പുറത്താക്കിയത്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡൽ…

Read More

കണ്ണൂരിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

കണ്ണൂർ: ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. രണ്ടുപേരും തമ്മിൽ വഴക്ക് ഉണ്ടാകുകയും പിന്നാലെ നാരായണൻ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളുടെ മൊഴി എടുത്തുകൊണ്ടിരിക്കുകയാണ്

Read More

കാസർകോട് സ്കൂളിൽ റാഗിങ്ങ്; ഷൂ ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയേഴ്സ്; പരാതി നൽകി

കാസർകോട്: കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങ്. സ്കൂളിൽ ഷു ധരിച്ചെത്തിയ പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയേഴ്സ് ക്രൂരമായി മർദിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തി എന്നും കുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പള്ളിക്കര ബിലാൽ നഗർ…

Read More

കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആലപ്പുഴ സ്വദേശി പി.ദേവാനന്ദിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉള്‍പ്പെട്ടു. 79,044 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 58340 പേർ (27524 പെൺകുട്ടികളും 30815 ആൺകുട്ടികളും) യോഗ്യത നേടി. 52500 പേരാണ് (24646 പെൺകുട്ടികളും 27854 ആൺകുട്ടികളും) റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ. 79044…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial