Headlines

kerala14.in

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് 120 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു; കാസര്‍കോട് 18 ബാച്ചുകള്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി മലപ്പുറത്ത് സ്‌കൂളുകള്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. കാസര്‍കോട് 18 സ്‌കൂളുകളിലായി 18 താല്‍ക്കാലി ബാച്ചുകളും അനുവദിച്ചിട്ടുണ്ട്. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സീറ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ മലബാര്‍ മേഖലയിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന്…

Read More

ഇന്റർ ഐടിഐ കലോത്സവത്തിന് കൊടിയിറങ്ങി കഴക്കൂട്ടം വനിതാ ഐടിഐ ചാമ്പ്യന്മാർ

കളമശേരി ഗവ. ഐടിഐ ക്യാമ്പസിൽ മൂന്നുദിവസമായി നടന്ന ഇൻ്റർ ഐടിഐ കലോത്സവത്തിന് തിരശ്ശീല വീണു. സമാപനസമ്മേളനം തിരക്കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവ. വനിതാ ഐടിഐ  50 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 38 പോയിന്റുമായി ചാക്ക ഗവ. ഐടിഐ രണ്ടാംസ്ഥാനവും കൊല്ലം ഗവ. വനിതാ ഐടിഐ മൂന്നാംസ്ഥാനവും കര സ്ഥമാക്കി.മൂന്ന് വേദികളിൽ 36 ഇനങ്ങളിലാ യാണ് മത്സരം നടന്നത്. ബുധനാഴ്ച മൈം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടന്നു. മൈമിൽ കഴക്കൂട്ടം വനിത…

Read More

സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്; 2.78 കോടിയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാനില്ല

സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്. സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്.ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ക്രമക്കേട് കണ്ടത്തിയത്. ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാതായാത്. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ എട്ട് ജീവനക്കാർക്ക് എതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. താനൂർ ഡിവൈഎസ്‌പി വി.വി.ബെന്നിക്കാണ്…

Read More

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. പ്രളയത്തിൽ മുങ്ങിയ അസമിൽ വ്യോമസേന രക്ഷാപ്രവർത്തനം ശക്തമാക്കി. ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 48 ആയി. 23 ജില്ലകളിലായി 11 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്.ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തന്നെ തുടരുക്കയാണ്. 2208 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 4200 ഹെക്ടർ കൃഷി ഭൂമി നശിച്ചു. അരുണാചൽ പ്രദേശിലും മിസോറാമിലും കനത്ത നാശ നഷ്ടം. രാജസ്ഥാൻ  ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്  എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം…

Read More

‘കമ്പം’ റെയിൽ ട്രാക്കിനടുത്തെ വീടുകൾ, ബസിൽ മാത്രം യാത്ര, പണമെണ്ണാൻ ഭാര്യ; 1500 പവൻ കവർന്ന ‘റോഡ്മാൻ‘ പിടിയിൽ

     കോയമ്പത്തൂർ : കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി കോയമ്പത്തൂരിൽ പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു.  4 വർഷത്തിനിടെ 68 വീടുകളിൽ നിന്നായി 1500 പവൻ സ്വർണവും 1.76 കോടി രൂപയും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളിൽ മാത്രം യാത്ര…

Read More

അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു

മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയിൽ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

എട്ട് പേർക്ക് കൂടി കോളറ രോഗലക്ഷണങ്ങൾ; ഉറവിടം കണ്ടെത്താന്‍ കഴിയാത്തതിൽ ആശങ്ക

തിരുവനന്തപുരം: എട്ട് പേർക്ക് കൂടെ കോളറ രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയത്തിൽ ആശങ്കയുയരുന്നു. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങേണ്ടി വന്നു. സ്ഥാപനത്തിലെ എട്ട് പേർക്കു കൂടിയാണ് ഇപ്പോൾ കോളറ ലക്ഷണങ്ങൾ കണ്ടെത്തിയത്. 21 പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത്. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അനുവിനു കോളറ…

Read More

സ്വര്‍ണവില കൂടി; വീണ്ടും 54,000ലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട്…

Read More

200 കോടി മുടക്കുമുതലിൽ വിസ്മയമാകാൻ ‘ഇന്ത്യൻ 2’ നാളെ എത്തുന്നു

      സ്വന്തം മകൻ അനീതി ചെയ്താൽ പോലും അതിനെതിരെ ശബ്‍ദിക്കാൻ ചങ്കൂറ്റമുള്ളയാള്‍. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വാർത്ഥതയുടെ ആള്‍രൂപങ്ങളായി മാറുന്നതിനെതിരെ ആയിരുന്നു 28 വർഷം മുൻപ് സേനാപതിയുടെ ശബ്‍ദം ഉയർന്നത്. ആ സേനാപതി അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാൻ വീണ്ടും എത്തുകയാണ്. പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12ന് തിയറ്ററുകളിൽ എത്തും. മാറിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഇന്ത്യൻ…

Read More

കൊങ്കൺ പാത ഗതാഗത യോഗ്യമായി; ചളിയും മണ്ണും നീക്കുന്ന പ്രവർത്തി പൂർത്തിയായി

     കൊങ്കൺ പാത ഗതാഗത യോഗ്യമായി. ചളിയും മണ്ണും നീക്കുന്ന പ്രവർത്തി പൂർത്തിയായി. രാത്രി 8:30 ഓടെ തുരങ്കത്തിലെ ചളിയും മറ്റും നീക്കുന്ന പ്രവർത്തി പൂർത്തിയായത്. ട്രെയിൻ യാത്ര ഉടൻ പുനഃസ്ഥാപിക്കും. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഗതാഗതം പൂർണമായി തടസപ്പെടുന്ന രീതിയിൽ പാതയിൽ വെള്ളക്കെട്ടും ചളി അടിയുകയും ചെയ്തത്. പിന്നാലെ തുടങ്ങിയ ഏകദേശം 17 മണിക്കൂറോളം നീണ്ടു നിന്ന ദൗത്യമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നിലവിൽ മുംബൈക്കും ഗോവക്കുമിടയിലുള്ള ചില ട്രെയിനുകൾ നാളെയും റദ്ദായിരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial