സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ മർദ്ദിച്ചത് അമ്മിക്കുഴവി കൊണ്ട്; ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്
ചെറുപുഴ: സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുഴവി കൊണ്ട് മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസെടുത്ത് പോലീസ്. അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്‌മാന്റെ (28) പരാതിയിൽ ഭർത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്. സൗന്ദര്യമില്ലെന്ന് ആരോപിച്ചും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും ആയിരുന്നു യുവതിയ്ക്ക് മർദ്ദനം. 2016 മേയ് എട്ടിന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞ…

