ദേശീയപാതയിൽ യുവാവിനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി, രക്തവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം
കല്ലമ്പലം : തിരുവനന്തപുരം കല്ലമ്പലം ദേശീയ പാതയിൽ യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ യുവാവ് റോഡിൽ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചിറയിൻകീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായ വിനോദിനെയാണ് അജ്ഞാത വാഹനമിടിച്ചത്. റോഡിൽ ഒരു യുവാവ് കിടകുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം…

