kerala14.in

നെടുമങ്ങാട് ബ്ലോക്ക്‌പഞ്ചായത്ത്- മൊബൈൽ ചാണക സംസ്‌കരണ യൂണിറ്റ്, ഫെർട്ടിഗേഷൻ യൂണിറ്റ് എന്നീ നൂതന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ – വാർഷിക പദ്ധതി 2023-24-ൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ പദ്ധതി വിഹിതവും 17 ലക്ഷം രൂപ ജൈവഗ്രാമം ഗുണഭോക്തൃ വിഹിതവും ഉൾപ്പെടെ 40 ലക്ഷം രൂപ ചെലവഴിച്ച് മൃഗസംരക്ഷണ – ക്ഷീരവികസന –കാർഷിക മേഖലയുടെ സംയോജിത സാധ്യതകൾ പ്രയോജനപ്പെടുത്തി മൊബൈൽ ചാണക സംസ്കരണ യൂണിറ്റ്, ഫെർട്ടിഗേഷൻ യൂണിറ്റ് എന്നീ 2 നൂതന പദ്ധതികളുടെ ഉദ്ഘാടനം 2024 ജൂൺ 24 തിങ്കളാഴ്ച രാവിലെ 11.30-ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ…

Read More

പാലക്കാട് സ്കൂളിലേക്ക് പോയ മൂന്ന് കുട്ടികളെ കാണാനില്ല; തിരച്ചിൽ ആരംഭിച്ച് പോലീസ്

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ സ്കൂളിലേക്ക് പോയ മൂന്ന് കുട്ടികളെ കാണാനില്ല. 10 -ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നു സ്കൂളിലേക്ക് ഇറങ്ങിയതാണ്. എന്നാൽ കുട്ടികൾ സ്കൂളിൽ എത്തിയില്ലെന്ന് അധികൃതർ അറിയിച്ചു. പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. ബന്ധുക്കളും അയൽവാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു

Read More

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ച; ആരാധന നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും മുഖ്യപുരോഹിതന്‍

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയിൽ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ഇക്കാര്യം പറഞ്ഞെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂര ആദ്യ മഴയില്‍ തന്നെ ചോരാന്‍ തുടങ്ങിയെന്ന് സത്യേന്ദ്രദാസ് പറഞ്ഞു. എന്ത് പോരായ്മയാണുണ്ടായതെന്ന് ശ്രദ്ധിക്കണം. ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ക്ഷേത്രത്തില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ മാര്‍ഗമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഴ ശക്തി പ്രാപിക്കുകയാണെങ്കില്‍ ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം ജനുവരി 22-നാണ്…

Read More

കൊല്ലം സുധിയുടെ ഭാര്യ അഭിനയരംഗത്ത് എത്തുന്നു

നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്ത് എത്തുന്നു. മലയാളത്തിലെ പ്രമുഖ  നാടക സമിതിയായ കൊച്ചിൻ സംഗമിത്രയുടെ  “ഇരട്ടനഗര ” മെന്ന നാടകത്തിലാണ് രേണു സുധിഅഭിനയിക്കുന്നത്സമിതിയുടെ ഗോൾഡൻ ജൂബിലി നാടകമാണിത്. നാടകത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷമാണ് രേണു അവതരിപ്പിക്കുന്നത്. പ്രമുഖ കലാകാരന്മാർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന നാടകത്തിന്റെ റിഹേഴ്സൽ ഉടൻ ആരംഭിക്കും. ഓഗസ്റ്റ് ആദ്യവാരം അവതരിപ്പിച്ച് തുടങ്ങും. രേണു സുധിയുടെ അഭിനയ രംഗത്തേക്കുള്ള രംഗപ്രവേശനം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ…

Read More

പുസ്തക ചങ്ങാതിമാർ ജീവിതത്തിന്റെ നേർവഴി കാട്ടുന്നു :രാധാകൃഷ്ണൻ കുന്നുംപുറം

ആറ്റിങ്ങൽ:ജീവിതത്തിന്റെ വഴികളിൽ പുസ്തകങ്ങൾ പ്രിയപ്പെട്ട ചങ്ങാതിമാരാണെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. അവനവഞ്ചേരി  ഗവൺമെന്റ് ഹൈസ്കൂളിൽ വായന മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാഹിത്യ സല്ലാപത്തിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹെഡ്മിസ്ട്രസ് ഇൻ ചാർജ്  ലക്ഷ്മി,സ്റ്റാഫ്‌ സെക്രട്ടറി ലിജിൻ, അധ്യാപകരായ അനിൽകുമാർ, സുജാറാണി, ഷിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നല്ല വായനക്കാരായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വായന ഓരോ വ്യക്തിയിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും നമ്മുടെ സമൂഹത്തിൽ ഒട്ടേറെ തെളിവുകൾ ചൂണ്ടിക്കാണിക്കാനാകും . അതുമായി ബന്ധപ്പെട്ട് പ്രശസ്തരായ പലരുടെയും ഉദാഹരണങ്ങൾ…

Read More

കോതമംഗലത്ത് മരം കാറിന് മുകളിലേക്ക് വീണ് അപകടം; ഒരാൾ മരിച്ചു

കൊച്ചി: എറണാകുളത്ത് കോതമംഗലത്ത് ശക്തമായ മഴയിൽ മരം കടപുഴകി കാറിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. നേര്യമംഗലം വില്ലേജ് വില്ലാഞ്ചിറ ഭാഗത്താണ് അപകടമുണ്ടായത്. കാ‍ർ പൂർണമായും തകർന്നിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. ഇടുക്കി സ്വദേശി ആശുപത്രി ആവശ്യത്തിന് കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ കെഎസ്ആർടിസി ബസ്സിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇരമല്ലൂർ വില്ലേജ് ചെറുവട്ടൂർ ഭാഗത്തും വീടിന് മുകളിൽ തേക്ക് മരം വീണു അപകടമുണ്ടായി. കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജിൽ എംസി റേഡിൽ പുല്ലുവഴി മില്ലുംപടി ബസ്…

Read More

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി

        സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. മണൽ കടത്ത്, വടിവാൾ ഉപയോഗിച്ച് ആക്രമം തുടങ്ങിയ കേസുകളിൽ നേരത്തെ തന്നെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അഞ്ച് മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. അതിനിടെ ഇയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച്…

Read More

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്തെ സി.പി.എം പുറത്താക്കി

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ആണ് പാർട്ടിയുടെ നടപടി. പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഒരു വര്‍ഷത്തിലധികമായി പാര്‍ട്ടി യോഗത്തിലും പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ…

Read More

കാൽപന്തിന്റെ മിശിഹ: ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

കാൽപന്തിന്റെ മിശിഹ ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. ലോകകപ്പെന്ന വലിയ സ്വപ്‌നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയിൽ ലോകം കാണുന്നത്. ഫുട്ബോൾ മിശിഹ ലിയോണൽ ആന്ദ്രേസ് മെസ്സി പിറവി കൊണ്ട ദിനം. താരം ഇപ്പോൾ പന്തു തട്ടുന്നത് ഇന്റർമയാമിയിലാണ്. ഹോർമോൺ കുറവിൽ ഇനിയും ഉയരം വക്കില്ലെന്ന് ഭിഷ്വഗരന്മാർ വിധിച്ച ബാലൻ ലോകത്തോളം ഉയർന്ന കഥയ്ക്ക്സമാനതകളില്ല. ഒരു തുകൽ പന്ത് കാലിൽ കൊരുത്ത് അവൻ കാണിച്ച ഇന്ദ്രജാലങ്ങളെ വർണിക്കാൻ കവിതകളോ,…

Read More

മദ്യനയ അഴിമതിക്കേസ്; ജയിലിൽ തുടരാൻ കെജ്‌രിവാളിനോട് സുപ്രീംകോടതി

ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് സുപ്രീംകോടതി. ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കെജ്‌രിവാളിന്റെ ഹർജി ജൂൺ 26ന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജൂൺ 20ന് വിചാരണക്കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും അടുത്ത ദിവസം തന്നെ വിധി റദ്ദ് ചെയ്യാൻ ഇഡി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial