ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരി മരിച്ചു
കൊച്ചി: എറണാകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് ദാരുണാന്ത്യം. ഫോർട്ട് കൊച്ചി സ്വദേശി പി.ജെ മേരിഷിനിയാണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ ലോറി തട്ടിയായിരുന്നു അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെ തേവര ജങ്ഷനിൽ വച്ചായിരുന്നു സംഭവം. സംസ്ഥാന ആരോഗ്യ വകുപ്പിൽ പാർട് ടൈം സ്വീപ്പറായിരുന്നു. മേരിഷിനി സഞ്ചരിച്ച ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

