പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം; സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം, പ്രതി പിടിയിൽ
കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ശക്തികുളങ്ങര സ്വദേശി സനൂജ് മോൻ ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒൻപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ശനിയാഴ്ച രാവിലെ 10.30 മണിയോടെ കടയിൽ പോയ ശേഷം വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ഒൻപത് വയസ്സുകാരിയുടെ സമീപത്തായി ഇയാൾ മോട്ടോർ സൈക്കിൾ നിർത്തിയ ശേഷം കരുനാഗപ്പള്ളി മാളിയേക്കൽ ഭാഗത്തേക്കുള്ള വഴി ചോദിച്ചു….

