kerala14.in

‘രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല’; കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കി

     തിരുവനന്തപുരം : തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. ഇന്നലെ രാത്രിയിൽ തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546(SF) ബസിൽ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള ‘പൊങ്ങം’ എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു. വിഷയത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ…

Read More

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യ; എസ്എച്ച്ഒ മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് കുടുംബം

     കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടിയില്ലെന്ന് കുടുംബം. സ്എച്ച്ഒ മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിക്കെതിരെ കേസെടുത്തിട്ടില്ലെന്നും ഭാര്യ മേരിക്കുട്ടി സാബു പറഞ്ഞു. സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മേരിക്കുട്ടി പറഞ്ഞു. മരിച്ച സമയത്ത് സഹായിക്കാമെന്ന് പറഞ്ഞെത്തിയ നേതാക്കളെല്ലാം പിന്‍മാറി. സഹായിക്കാന്‍ ആരങ്കിലും വന്നാല്‍ തന്നെ കൊന്നാലും പോരാടാന്‍ തയ്യാറാണ്. സാബുവിനെ ഭീഷണിപ്പെടുത്തിയ…

Read More

എല്‍ഡിഎഫ് വിമതയായി ജയിച്ച അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ സിപിഎം തീരുമാനം;ചേപ്പാട് പഞ്ചായത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചു

ഹരിപ്പാട്: എല്‍ഡിഎഫ് വിമതയായി ജയിച്ച അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ സിപിഎം തീരുമാനം. ചേപ്പാട് പഞ്ചായത്തില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചു. ചേപ്പാട് പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി അംഗവും പതിനാലാം വാര്‍ഡില്‍നിന്ന് വിജയിക്കുകയും ചെയ്ത ബിന്ദു രാജേന്ദ്രനാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചത്. കാര്‍ത്തികപ്പള്ളി ഏരിയ സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്. പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റിബലായി മത്സരിക്കുകയും ഒരു ജാതിസംഘടനയുടെ വക്താവായി നിലകൊണ്ട് വിജയിക്കുകയും ചെയ്ത ടി തുളസിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന്…

Read More

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മകന് വനംവകുപ്പിൽ ജോലിയും നൽകും

വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമൻ മാരൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് വയനാട് വന്യജീവി സങ്കേതം അസിസ്റ്റൻറ് കൺസർവേറ്റർ എം. ജോഷിൽ അറിയിച്ചു. ആറ് ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് തുകയും ലഭ്യമാക്കും. മകന് വനം വകുപ്പിൽ താത്ക്കാലിക ജോലി നൽകും. ഏത് കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കും. കൂടുവെച്ച് പിടികൂടുന്നതടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും…

Read More

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മർദ്ദനം; ബെല്‍റ്റുകൊണ്ടും പൈപ്പുകൊണ്ടും മർദ്ദിച്ചു കണ്ണില്‍ മുളകുപൊടി വിതറി

ബെംഗളൂരു: കര്‍ണാടകയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മർദ്ദനം. വിദ്യാര്‍ത്ഥിയെ ബെല്‍റ്റുകൊണ്ടും പൈപ്പുകൊണ്ടും മർദ്ദിക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തു. വടക്കന്‍ കര്‍ണാടകയിലെ ബഗന്‍കോട്ടിലുള്ള നവഗര്‍ മേഖലയിലാണ് സംഭവം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് കുട്ടിക്ക് നേരെ ക്രൂരത നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂടുതൽ കണ്ടെത്തുകമംഗലം മീഡിയ നെറ്റ്വർക്ക്ദിവ്യജ്യോതി എന്ന സ്‌കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. പതിനാറുകാരനാണ് ക്രൂരമായ മര്‍ദനമേറ്റത്. അക്ഷയ് ഇന്ദുല്‍ക്കര്‍, ഇയാളുടെ ഭാര്യ ആനന്ദി എന്നിവര്‍ക്കെതിരെയാണ് ആരോപണം. കുട്ടിയെ…

Read More

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാളെ ഫോർട്ട് സ്റ്റേഷനിൽ എത്തിച്ച പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ കണ്ടെത്തുകമംഗലം മീഡിയ നെറ്റ്വർക്ക്ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസാണിത്. സ്മാർട്ട് ഫോൺ സ്‌ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയും വിധമുള്ള ഗ്ലാസിൽ കാമറയും നൽകിയിട്ടുണ്ട്. ഇതുവഴി ഫോട്ടോകൾ പകർത്താനും സാധിക്കും. എ ഐ…

Read More

തണുത്തുറഞ്ഞ് മൂന്നാര്‍; താപനില പൂജ്യത്തിലെത്തി

                     മൂന്നാറില്‍ താപനില പൂജ്യത്തിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിയാർ എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ താപനില പൂജ്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാറില്‍ തണുപ്പ് കൂടി വരുന്ന സാഹചര്യമാണുള്ളത്. ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാർ പറയുന്നത്. അരുവിക്കാട് എസ്റ്റേറ്റില്‍ ഇന്ന് ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ മൂന്നാർ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു. മൂന്നാർ ടോപ് സ്റ്റേഷൻ റോഡില്‍ ചെണ്ടുവര…

Read More

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി നീട്ടി; ഡിസംബർ 31 വരെ

സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റാവുന്നതാണ്. ഇതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് അഞ്ച് വരെ നീട്ടിയിട്ടുള്ളത്. അക്ഷയ പോർട്ടൽ വഴിയും അപേക്ഷകൾ സമർപ്പിക്കാമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ. പൊതു ജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടൽ വഴിയോ…

Read More

ഗുജറാത്തിലും തമിഴ്‌നാട്ടിലും പുറത്തായത് അരകോടിയിലധികം വോട്ടര്‍മാര്‍; എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു

ഗുജറാത്തിലെയും തമിഴ്‌നാട്ടിലെയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇരു സംസ്ഥാനങ്ങളില്‍ നിന്നും അരക്കോടിയിലധികം പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. തമിഴ്‌നാട്ടില്‍ നിന്നും 97.73 ലക്ഷം പേരുകളും ഗുജറാത്തില്‍ നിന്ന് 73. 7 ലക്ഷം പേരുകളുമാണ് നീക്കം ചെയ്തത്.കരട് പട്ടികയില്‍ 5.43 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്. നേരത്തെ 6.14 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. നീക്കം ചെയ്തതില്‍ നിന്ന് 26. 94 ലക്ഷം പേര്‍ മരിച്ചവരാണെന്ന് തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അര്‍ച്ചന…

Read More

കച്ചവടക്കാർക്ക് കഷ്ടകാലം; സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

മുംബൈ: സ്വർണ വില സർവകാല റെക്കോഡിലേക്ക് കുതിച്ചുയർന്നത് തിരിച്ചടിയായത് ആഭരണ വിപണിക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വിൽപനയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഈ വർഷം അവസാനിക്കുന്നതോടെ 12 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ നൽകുന്ന മുന്നറിയിപ്പ്. 802.8 ടണിൽനിന്ന് 650-700 ടണിലേക്കാണ് ആഭരണ വിൽപന ഇടിയാൻ സാധ്യത.ഒരു പവൻ സ്വർണത്തിന് 98,400 രൂപയാണ് ശനിയാഴ്ചത്തെ വില. ജനുവരി മുതൽ സ്വർണ വിലയിൽ 65 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അതേസമയം, വില കുതിച്ചുയർന്നിട്ടും ആഭ്യന്തര വിപണിയിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial