ഒരുദിവസം തന്നെ ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ നിന്നും മൂന്നുതവണ മദ്യം മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഒരുദിവസം തന്നെ ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ നിന്നും മൂന്നുതവണ മദ്യം മോഷ്ടിച്ചയാൾ പിടിയിൽ. വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച വർക്കല സ്വദേശി വിനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വിനേഷ് മൂന്നു തവണ ഔട്ട്‍ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജീവനക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ ഇന്നലെയായിരുന്നു സംഭവം. ആദ്യം ഒരു തവണയെത്തിയ ഇയാൾ വില കൂടിയ…

