ഹണി ട്രാപ്; ഇന്‍സ്റ്റഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകള്‍ നീക്കി മെറ്റ
ഇൻസ്റ്റാഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകൾ മെറ്റ കമ്പനി നീക്കം ചെയ്തു. ഇവയെല്ലാം നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹണി ട്രാപ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ആണെന്ന് മെറ്റ അറിയിച്ചു. യുഎസിലെ യുവാക്കളെ അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടതായും മെറ്റ പറയുന്നു. ‘യാഹൂ ബോയ്സ്’ എന്ന പേരിലുള്ള സൈബര്‍ കുറ്റവാളികളുടെ ശൃംഖലയെ കേന്ദ്രീകരിച്ചായിരുന്നു നടപടി. നീക്കം ചെയ്ത അക്കൗണ്ടുകളില്‍ 2,500 എണ്ണം 20 വ്യക്തികളുടെ നിയന്ത്രണത്തിലുള്ള ശൃംഖലയുടെ ഭാഗമായിരുന്നു. സ്‌കാം ടിപ്പുകളും വ്യാജ ഫോട്ടോകളും വിവരങ്ങളും പ്രചരിപ്പിച്ച ആയിരക്കണക്കിന് ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും…

