Headlines

kerala14.in

ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപിക; വരിവരിയായി നിന്ന് വീശിക്കൊടുക്കുന്ന കുട്ടികളും; വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് സസ്പെൻഷൻ

ലഖ്‌നൗ: ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപികയുടെ വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ അലിഗഢിൽ ഒരു അധ്യാപിക ആണ് ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങിയത്. കൂടാതെ സ്കൂൾ കുട്ടികൾ നിരയായി അധ്യാപികയ്ക്ക് ബുക്ക് ഉപയോഗിച്ച് വീശിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വൈറലായതോടെ അധ്യാപികയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്ത് എത്തിയിരുന്നു….

Read More

മഴ കനക്കും 3 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മൂന്നിടത്ത് ഭാഗികം

     തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. ഇതിന് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, കൂരാച്ചുണ്ട്, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി എന്നൂ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി…

Read More

ബാഗ് ഇല്ലാതെ  സ്‌കൂളിലേക്കോ……?
അതെ  തോളിൽ ഭാരമില്ലാതെ ‘ഫ്രീ’ ആയി സ്കൂളിൽ പോകാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ

കൊച്ചി : ബാഗും ചുമന്ന്‌ സ്‌കൂളിലേക്ക്‌ പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു  ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്‌. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന്‌ മന്ത്രി. ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം 1.6 –-2  കിലോക്കുള്ളിലും  പത്താം ക്ലാസിലെ ബാഗുകളുടെ ഭാരം 2.5 –- 4.5 കിലോയ്ക്കും  ഇടയിൽ ആക്കുന്ന വിധം ക്രമീകരണങ്ങൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാരം കുറയ്‌ക്കുന്നതിന് വേണ്ടി നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായാണ്…

Read More

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

തിരുവനന്തപുരം:. വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാ൪ത്ഥികളെ ആക൪ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്‍റുള്ള കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ  കാര്യങ്ങളായിരിക്കും സ്റ്റഡി…

Read More

നവി മുംബൈയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം; 11 ലക്ഷം രൂപയുടെ ആഭരണം കവർന്നു

       നവി മുംബൈയിലെ ഖാർഖറിൽ മൂവർ സംഘം ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു. റെയിൻകോട്ടും ഹെൽമറ്റും ധരിച്ചാണ് മൂവർ സംഘവം രാത്രി ജ്വല്ലറിയിലേക്ക് എത്തുന്നത്. ഉടനെ തോക്ക് ചൂണ്ടി ജീവനക്കാരെ പരിഭ്രാന്തരാക്കി. അപായ സൈറൻ മുഴക്കാൻ ജീവനക്കാരിൽ ഒരാൾ ശ്രമിച്ചതോടെ വെടിയുതിർത്തു. അഞ്ച് റൗണ്ട് വെടിയുതിർത്ത പ്രതികൾ കൗണ്ടറിലുണ്ടായിരുന്ന പണവും ഷെൽഫിലെ സ്വർണവും കൈക്കലാക്കി. ബഹളം കേട്ടെത്തിയവർ…

Read More

രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതിയ പാർട്ടിക്ക് രൂപംനൽകുന്നു; ഒക്ടോബർ രണ്ടിന് പുതിയ പാർട്ടി നിലവിൽ വരും

പട്‌ന: രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതിയ പാർട്ടിക്ക് രൂപംനൽകുന്നു. പ്രശാന്ത് കിഷോർ നേതൃത്വംനൽകുന്ന ‘ജൻ സുരാജ് കാമ്പയിൻ’ എന്ന സംഘടനയെ രാഷ്ട്രീയ പാർട്ടിയായി രൂപമാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ രണ്ടിനാകും പുതിയ പാർട്ടിയുടെ രൂപീകരണ പ്രഖ്യാപനം. അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച പട്‌നയിൽ ജൻ സുരാജിന്റെ സംസ്ഥാനതല ശില്പശാലയിൽ പ്രസംഗിക്കവേയാണ് കിഷോർ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി രൂപവത്‌കരണം ലക്ഷ്യമിട്ട് രണ്ടുവർഷംമുൻപാണ് പ്രശാന്ത് കിഷോർ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. ബിഹാർ…

Read More

പാലക്കാട് അമ്മയുടെ മരണ വാർത്തയറിഞ്ഞ് മകൻ ജീവനൊടുക്കി

പാലക്കാട് കോട്ടായിയിൽ അമ്മ മരിച്ചതറിഞ്ഞ് മകൻ ജീവനൊടുക്കി. അമ്മ അസുഖ ബാധിതയായിരുന്നു. പാലക്കാട് കോട്ടായിയിൽ പല്ലൂർ കാവിലാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.അമ്മ വീട്ടിലും മകൻ വീടിനു സമീപത്തെ വളപ്പിലെ മരത്തിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. അമ്മ ചിന്ന മൂന്നു ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്തമാകൂ…

Read More

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു;ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു,തോണി മറിഞ്ഞും അപകടം

കോഴിക്കോട്:സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ കനക്കുന്നു.കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി മഴ കനത്തതോടെ പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. കോടഞ്ചേരി ചെമ്പു കടവ് പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കരുവൻതുരുത്തി പെരവൻമാട് കടവിൽ തോണി…

Read More

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 120 രൂപയാണ് പവന് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6340 രൂപ ആയി.ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 320 രൂപയാണ് വര്‍ധിച്ചത്.ഓഹരി വിപണിയിലെയും…

Read More

ഡ്രഡ്ജിങ് യന്ത്രം സജ്ജം; ടെക്നിക്കൽ പരിശോധനയ്ക്ക് തൃശൂരിൽ നിന്നുള്ള സംഘം

ഷിരൂരിൽ അർജുന്റെ രക്ഷാദൗത്യത്തിന് തൃശൂരിൽ നിന്നുള്ള ഡ്രഡ്ജിങ് യന്ത്രം സജ്ജം. ടെക്നിക്കൽ പരിശോധനയ്ക്ക് തൃശൂരിൽ നിന്നുള്ള സംഘത്തിന് പുറപ്പെടാൻ അനുമതി ലഭിച്ചു. ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനും ആകും ഷിരൂരിലേക്ക് പോവുക. അവിടെയെത്തി പരിശോധിച്ച ശേഷം യന്ത്രം കൊണ്ടുപോകുന്നതിൽ അന്തിമ തീരുമാനം എടുക്കും.25 അടി താഴ്ച്ചയിൽ വരെ ചെളി നീക്കം ചെയ്യാൻ കഴിയുന്നതാണ് യന്ത്രം. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിൽ യന്ത്രം പ്രവർത്തിപ്പിക്കാൻ ആകുമോയെന്ന് പരിശോധിക്കും.കാർഷിക ഗവേഷണ കേന്ദ്രവും കാർഷിക യന്ത്രവസ്കരണം മിഷനും ചേർന്ന് പ്രത്യേകം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial