കനത്ത മഴയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി; രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ റാവൂസ് എന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. കോച്ചിംഗ് സെന്ററിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം മൂന്നുനില കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തിൽ…

