നാളെ മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി; ഇടപാടുകാര്‍ ശ്രദ്ധിക്കുക, ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് വരുന്നു



തുടർച്ചയായ നാല് ദിവസം ബാങ്ക് അവധി വരുന്നതിനാല്‍ ഇടപാടുകള്‍ ഇന്ന് തന്നെ പൂർത്തിയാക്കുക. നാളെ, ജനുവരി 24 മുതല്‍ ജനുവരി 27 ചൊവ്വാഴ്ച വരെയാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക.

ജനുവരി 24 നാലാം ശനി, 25 ഞായർ, 26 റിപ്പബ്ലിക് ദിനം എന്നിവ ബാങ്കുകള്‍ക്ക് അവധിയാണ്. ഇതിന് പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കുമാണ്. ഇതാണ് തുടർച്ചയായ അവധി ദിനങ്ങള്‍ക്ക് കാരൻം.

തുടർച്ചയായി നാല് ദിവസം അവധി വരുന്നതോടെ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ല. എടിഎമ്മുകള്‍ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളില്‍ തടസ്സം നേരിട്ടേക്കാം. അതിനാല്‍ പണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്.

ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക് കടക്കുന്നത്. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്.

നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പായില്ലെന്നാണ് പരാതി.

സംഘടന അറിയിച്ചു. ആർബിഐ, എല്‍ഐസി, ജിഐസി തുടങ്ങിയ സ്ഥാപനങ്ങള്‍ നിലവില്‍ ആഴ്ചയില്‍ 5 ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. വിദേശ വിനിമയ വിപണി, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ ശനിയാഴ്ചകളില്‍ പ്രവർത്തിക്കുന്നില്ല അതുകൊണ്ട് ബാങ്കുകള്‍ അഞ്ച് ദിവസമാക്കുന്നത് ഒരു തരത്തിലും ഉപഭോക്താക്കളെ ബാധിക്കില്ല. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ ജീവനക്കാർ സമ്മതിച്ചിട്ടുള്ളതിനാല്‍, പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകില്ലെന്നാണ് സംഘടന പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: