ആലപ്പുഴ എസ്.എല്‍ പുരത്ത് ബാർ ജീവനക്കാരനെ ഓടിച്ചിട്ട് കുത്തി. കഞ്ഞിക്കുഴി എസ്.എസ് ബാറിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്.വടക്ക് പഞ്ചായത്ത് പുതുവല്‍ച്ചിറ വീട്ടില്‍ അരുണ്‍ മുരളി എന്ന പ്രമോദ് (27) ആണ് സന്തോഷിനെ ആക്രമിച്ചത്. മാരാരിക്കുളം പൊലീസ് സ്റ്റേഷന് എതിർവശമുള്ള ബാറിന് മുന്നിലാണ് ആക്രമണം.ബാറില്‍ മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. ആളുകള്‍ നോക്കിനില്‍ക്കെ പ്രമോദിനെ സന്തോഷ് കുത്തുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഗുരുതര പരിക്കേറ്റ സന്തോഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ പ്രമോദിനെ പൊലീസ് പിടികൂടി. പ്രതി മദ്യ ലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
