അടൂർ കെ പി റോഡിൽ കേന്ദ്രീയ വിദ്യാലയത്തിന് മുൻവശം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
അപകടത്തിൽ പടനിലം നൂറനാട് സ്വദേശിസൂരജ് (25) ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന നൂറനാട് സ്വദേശി അരുണിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർദ്ധരാത്രി 12.30 ഓടെയാണ് അപകടം.
