Headlines

പാലക്കാട്ട് ബൈക്കും വാനും കൂട്ടിയിടിച്ചു; സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ പ്ലസ് ടുവിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന്‍ 17-കാരനായ ദില്‍ജിത്ത് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒമിനിവാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ പാലാമ്പട്ടയിലാണ് അപകടം നടന്നത്.


പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ദിൽജിത്ത്. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

പരിക്കേറ്റ ദില്‍ജിത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: