ജമ്മുവിലെ ആർഎസ്പുരയിൽ മലയാളി വൈദികന് നേരെ ബിജെപി ആക്രമണം; അക്രമം നിർബന്ധിത മതപരിവർത്തനം ആരോപിച്ച്



ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികന് നേരെ ആക്രമണം. പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും നേരെയാണ് ക്രിസ്തുമസ് തലേന്ന് ആക്രമണം ഉണ്ടായത്. ജമ്മുവിലെ ആർഎസ്പുരയിലാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആക്രമണമുണ്ടായത്.


അക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് വൈദികനും കുടുംബവും ആരോപിച്ചു. വൈദികന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ക്രിസ്തുമസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കവെ മലയാളി വൈദികനെയും ഭാര്യയേയും അറസ്റ്റ് ചെയ്തിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: