കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്





മധ്യപ്രദേശ് മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. തിങ്കഴാഴ്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അധിക്ഷേപം പുറത്തറിയുന്നത്. ഗൊരഖ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ജബൽപൂരിൽ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയ്ക്കെതിരെയാണ് വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം രൂക്ഷമാവുകയാണ്. പൊലീസുകാർ അടക്കമുള്ളവർ ഉള്ള സമയത്താണ് അഞ്ജു ഭാർഗവ കാഴ്ചാ പരിമിതിയുള്ള യുവതിയെ അധിക്ഷേപിക്കുന്നത്. അസഭ്യം പറഞ്ഞ് യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും നടന്ന അധിക്ഷേപത്തിൽ വിമർശനം ശക്തമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: