Headlines

ട്രാക്കിൽ കണ്ടെത്തിയ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വർക്കല സ്വദേശികൾ, ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: വർക്കലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ ചെയ്തതായാണ് നിഗമനം. ഭർത്താവിന്‍റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവം നടന്നശേഷം ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിക്ക് ഏകദേശം 5 വയസ്സോളം പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: