Headlines

ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു



മലപ്പുറം :മഞ്ചേരി നറുകരയിൽ ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ മൃതദേഹം കണ്ടെത്തി. അടുങ്ങും പുറത്ത് നിഷാന്ത് (29) ആണ് മരിച്ചത്.ഏകദേശം ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്.

തോട്ടത്തിൽ മൃതദേഹം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം നിലവിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മരണപ്പെട്ടയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിരുന്നു. സമീപപ്രദേശങ്ങളിൽ നിന്ന് ആരെെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു.
ഇതിനിടെയാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മരണകാരണം വ്യക്തമാകുന്നതിനായി ഫോറൻസിക് പരിശോധനകളും പോസ്റ്റ്‌മോർട്ടവും നടത്തും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: