ലഖ്‌നൗ: നാലുദിവസമായി അടച്ചിട്ടിരുന്ന ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. ജിസിആർജിസി കോളജ് ഗേറ്റിന് എതിർവശത്തുള്ള ബിരിയാണി കടയിലാണ് നാലുദിവസത്തിനു ശേഷം കട തുറന്നപ്പോൾ ഫ്രീസറിനുള്ളിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ നാല് ദിവസമായി ഇത് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഉടമ നഗരത്തിന് പുറത്തായിരുന്നുവെന്നും പൊലീസ് പറയുന്നു. പിതാവിൻ്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനായിരുന്നു ഉടമ ഷാനി റാവത്ത് കട അടച്ചിട്ട് പോയത്.
തിരിച്ചെത്തി കട തുറന്നപ്പോൾ, ഡീപ്പ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ചയാളുടെ ശരീരത്തിൽ ബാഹ്യ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. മുൻകരുതൽ എന്ന സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്


